Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ദ്യാ​ര്‍​ഥി​നി​യെ...

വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച എ​സ്‌.ഐ കീ​ഴ​ട​ങ്ങി

text_fields
bookmark_border
വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച എ​സ്‌.ഐ കീ​ഴ​ട​ങ്ങി
cancel

തിരുവനന്തപുരം: പോക്​സോ കേസിൽ പ്രതിയായ എസ്.ഐ കീഴടങ്ങി. പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അഞ്ച്​ ദിവസമായി ഒളിവിലായിരുന്ന ബോംബ്​ സ്​ക്വാഡിലെ എസ്​.​െഎ സജീവ്കുമാറാണ്​ കോടതിയിൽ കീഴടങ്ങിയത്​. തുടർന്ന്​, തിരുവനന്തപുരം പോക്​സോ കോടതി ഇയാളെ ഇൗ മാസം 16 വരെ റിമാൻഡ് ചെയ്​തു.

പൂജപ്പുര ജയിലിലേക്ക്​ മാറ്റിയ സജീവ്​കുമാറി​െന കേസ​േന്വഷണവുമായി ബന്ധപ്പെട്ട്​ കസ്​റ്റഡിയിൽ ആവശ്യപ്പെട്ട്​ പേരൂർക്കട പൊലീസ്​ ഉടൻ അപേക്ഷ നൽകും.

നവംബർ 27നാണ് കേസിനാസ്​പദമായ സംഭവം. പൊലീസ്​ മിനിസ്​റ്റീരിയൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ്​ കേസ്​. തുടർന്ന്,​ സജീവ്​കുമാർ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം സർവിസിൽനിന്ന്​ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ കീഴടങ്ങിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caseposco caseSI sajeev kumar
News Summary - SI sajeev kumar posco case
Next Story