എ.സി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഇന്നുമുതൽ എറണാകുളത്തേക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയ പുതിയ എ.സി പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ തിരുവനന്തപുരം-എറണാകുളം സർവിസ് ഞായറാഴ്ച മുതൽ. രാവിലെ 5.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിക്കുന്ന ബസ് 11.05ന് എറണാകുളത്തെത്തും. ഉച്ചക്ക് രണ്ടിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് കോട്ടയം വഴി രാത്രി 7.35ന് തിരുവനന്തപുരത്തെത്തും. മേയ് 21ന് ബസിന്റെ ഉദ്ഘാടനവും ഷെഡ്യൂൾ പ്രഖ്യാപനവും നടന്നെങ്കിലും സർവിസ് ആരംഭിച്ചിരുന്നില്ല.
വാങ്ങുന്നതിന് മുന്നോടിയായി ടാറ്റ കമ്പനി ടെസ്റ്റ് റൈഡിന് നല്കിയ ബസാണ് നിലവിലെ സർവിസിനായി ഉപയോഗിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റിനും എക്പ്രസിനും ഇടക്കാണ് പുതിയ വിഭാഗം വരുന്നത്. 60 രൂപയാണ് മിനിമം നിരക്ക്. യാത്രാസമയം ലാഭിക്കാന്‍ പ്രധാന റോഡില്‍നിന്ന് അകലെയുള്ള ബസ് സ്റ്റേഷനുകള്‍ ഒഴിവാക്കിയാണ് യാത്ര. സ്റ്റോപ്പില്ലാത്ത പോയന്റുകളിൽനിന്ന് പ്രീമിയം ബസിൽ കയറാം. ഇതിനായി ടിക്കറ്റ് റിസർവ് ചെയ്യുന്ന സമയത്ത് 20 രൂപ അധികം നൽകണം.

