Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ പൊലീസി​െൻറ...

റെയിൽവേ പൊലീസി​െൻറ മുന്നറിയിപ്പ്​ സന്ദേശം കത്ത്​ രൂപത്തിലാക്കി; എസ്​.​െഎ വെട്ടിലായി

text_fields
bookmark_border
SI-ISLAMIC-STATE
cancel

തൃശൂർ: റെയിൽവേ പൊലീസിന്​ ഉന്നത ഉദ്യോഗസ്​ഥൻ നൽകിയ മുന്നറിയിപ്പ്​ സന്ദേശം പ്രത്യേക കത്താക്കി റെയിൽവേ സ്​റ്റേഷൻ മാസ്​റ്റർക്ക്​ നൽകിയ എസ​​്.​െഎ വെട്ടിലായി. മുസ്​ലിംകൾ അല്ലാത്ത ട്രെയിൻ യാത്രക്കാരുടെ  കുടിവെള്ളത്തിൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ പ്രവർത്തകർ വിഷം കലർത്താൻ പദ്ധതിയിട്ടതായി ഇൻറലിജൻസ്​ വിഭാഗത്തിന്​ വിവരം ലഭിച്ചുവെന്നും മുന്നറിയിപ്പ്​ സന്ദേശം ലഭിച്ചിട്ടുണ്ടെന്നുമാണ്​ തൃശൂർ റെയിൽവേ പൊലീസ്​  എസ്​​.​െഎയുടെ കത്തി​ലെ ഉള്ളടക്കം. ശബരിമല തീർഥാടകർ അടക്കമുള്ളവർക്ക്​ കുടിവെള്ളവും ഭക്ഷണ  സാധനങ്ങളും സുരക്ഷിതമായി നൽകുന്നതിന്​ നടപടിയുണ്ടാകണമെന്നും എസ്​.​െഎ കത്തിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്​ചയിലെ തീയതി വെച്ച്​(27.11.17) ഞായറാഴ്​ച നൽകിയ കത്ത്​ സ്​റ്റേഷൻ മാസ്​റ്ററുടെ അഭാവത്തിൽ റെയിൽവേ ജീവനക്കാർ ആരോ അവരുടെ വാട്​സ്​ആപ്പ്​​ ഗ്രൂപ്പിൽ ഇട്ടു. വാട്​സ്​ആപ്പ്​ സന്ദേശം വ്യാപകമായി പരന്നു.  ഇത്​ ആർ.എസ​്​.എസ്​ ചാനൽ ‘ബിഗ്​ ന്യൂസ്​ ഫ്ലാഷ്​’ ആക്കിയത്​ വൻ  പരിഭ്രാന്തി പടർത്തി.

അതോടെ ഉന്നത ഉദ്യോഗസ്​ഥർ എസ്​.​െഎ.യെ നിർത്തിപൊരിച്ചു. വിശദീകരണം ചോദിക്കുകയും ചെയ്​തു. ഇത്തരം  സന്ദർഭങ്ങളിൽ സാധാരണ പൊലീസ്​ നടപടി എന്നതിന്​ അപ്പുറ​േത്തക്ക്​ കാര്യങ്ങൾ കൊണ്ടുപോയതിനെ  കുറിച്ചാണ്​ വിശദീകരണം ചോദിച്ചത്​. കുടിവെള്ളത്തിൽ വിഷം കലർത്താൻ പദ്ധതിയെന്ന വിവരത്തിൽ  കഴമ്പില്ലെന്ന്​ തൃശൂർ റെയിൽവേ പൊലീസ്​ എസ്​​.​െഎ അജിത്​ ‘മാധ്യമ’​േത്താട്​ പറഞ്ഞു. കഴിഞ്ഞ ദിവസം സ്​റ്റേഷനുകൾ മാവോവാദികൾ ആക്രമിക്കുമെന്ന്​ സമാന ‘മുന്നറിയിപ്പ്​’ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്​റ്റേഷൻ  മാസ്​റ്റർക്ക്​ താൻ കത്ത്​ കൊടുത്തതാണ്​ അബദ്ധമായത്​ -എസ്​​.​െഎ പറഞ്ഞു.

അതിനിടെ, ഇത്തരം മുന്നറിയിപ്പ്​ സന്ദേശങ്ങൾ സാധാരണ പൊലീസ്​ നടപടിയാണെന്നും പൊതുജന  താൽപര്യാർഥമാണ്​ ഇത്​ നൽകുന്നതെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ഒൗദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. മുൻകരുതൽ എന്ന നിലയിലാണ്​ ഇങ്ങനെ പൊലീസിന്​ മുന്നറിയിപ്പ്​ നൽകുന്നത്​. ജനങ്ങൾ  പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരം സന്ദേശങ്ങളിൽ ജനങ്ങൾ വീണുപോകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും  സംസ്​ഥാന പൊലീസ്​ മേധാവി ആവശ്യപ്പെട്ടു. 

IS-Fake-Letter


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iskerala newsmalayalam newsFake LetterPolice LetterIntelligence Warning
News Summary - SI Gave Warning Message of Intelligence to Station Master-Kerala News
Next Story