You are here

‘രാ​ക്കി​ളി പൊ​ന്മ​ക​ളേ...’ മ​ക​ളു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് പാ​ടി​ക്കൊ​ണ്ടി​രി​ക്ക​വേ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു VIDEO

23:17 PM
26/05/2019

ച​വ​റ: ‘രാ​ക്കി​ളി പൊ​ന്മ​ക​ളേ..., നി​ൻ പൂ​വി​ളി യാ​ത്രാ​മൊ​ഴി​യാ​ണോ നി​ൻ മൗ​നം... പി​ൻ​വി​ളി​യാ​ണോ...’ പാ​ടി​ത്തീ​ർ​ന്നി​ല്ല, ആ ​പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണു... മ​ര​ണ​ത്തി​ലേ​ക്ക്. മ​ക​ളു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ പാ​ട​വെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ ച​വ​റ എ.​എം.​സി ജ​ങ്ഷ​നു സ​മീ​പം വി​ഷ്ണു മ​ന്ദി​ര​ത്തി​ൽ (ച​മ്പോ​ളി​ൽ വീ​ട്ടി​ൽ) വി​ഷ്ണു പ്ര​സാ​ദ് (55) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ഇ​ള​യ​മ​ക​ൾ ആ​ർ​ച്ച​യു​ടെ വി​വാ​ഹ​ത്തി​​െൻറ സ്വീ​ക​ര​ണ ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ ഗാ​ന​മേ​ള ഒ​രു​ക്കി​യി​രു​ന്നു. വേ​ദി​യി​ലേ​ക്ക് സു​ഹൃ​ത്തു​ക​ൾ ഏ​റെ നി​ർ​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് വി​ഷ്ണു​പ്ര​സാ​ദ് എ​ത്തി​യ​ത്. 

ഇ​ള​യ മ​ക​ളെ വേ​ർ​പി​രി​യാ​ൻ പി​താ​വി​ന്​ വ​ല്ലാ​ത്ത വി​ഷ​മ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ‘അ​മ​രം’ എ​ന്ന സി​നി​മ​യി​ലെ ‘വി​കാ​ര​നൗ​ക​യു​മാ​യി തി​ര​മാ​ല​ക​ളാ​ടി​യു​ല​ഞ്ഞു...’ എ​ന്ന ഗാ​ന​മാ​ണ് അ​ദ്ദേ​ഹം പാ​ടി​യ​ത്. ‘രാ​ക്കി​ളി പൊ​ന്മ​ക​ളേ..., നി​ൻ പൂ​വി​ളി യാ​ത്രാ​മൊ​ഴി​യാ​ണോ നി​ൻ മൗ​നം... പി​ൻ​വി​ളി​യാ​ണോ...’ ഇ​ങ്ങ​നെ പാ​ടി​നി​ർ​ത്തി​യ അ​ദ്ദേ​ഹം വേ​ദി​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ​ത​ന്നെ നീ​ണ്ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 10 വ​ർ​ഷം മു​മ്പ്​ വി​ഷ്ണു പ്ര​സാ​ദി​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​വാ​ഹ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​തി​നാ​ൽ മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ൾ വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​ല്ല. അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നേ പ​റ​ഞ്ഞു​ള്ളൂ. 

പി​താ​വ്​ മ​രി​ച്ച​ത​റി​യാ​തെ ആ​ർ​ച്ച​യു​ടെ വി​വാ​ഹം ഞാ​യ​റാ​ഴ്ച പ​രി​മ​ണം ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. പി​താ​വി​​െൻറ അ​തേ പേ​ര് ത​ന്നെ​യാ​ണ് ന​വ​വ​ര​േ​ൻ​റ​ത്. വ​രു​ന്ന മേ​യി​ൽ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് വി​ഷ്ണു​പ്ര​സാ​ദി​​െൻറ മ​ര​ണം. 

സു​ഷ​മ​യാ​ണ് ഭാ​ര്യ. മൂ​ത്ത​മ​ക​ൻ അ​നൂ​പ് പ്ര​സാ​ദ് പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ റാ​ങ്ക് ലി​സ്​​റ്റി​ലു​ണ്ട്. മ​രു​മ​ക്ക​ൾ: ഷാ​ബു (സൗ​ദി), വി​ഷ്ണു​പ്ര​സാ​ദ്. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Loading...
COMMENTS