Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ പൊലീസ്...

എസ്.ഐ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
suicide
cancel
camera_altrepresentative image

വടക്കാഞ്ചേരി: പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐയെ വടക്കാഞ്ചേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത്​ പറമ്പിൽ വിജയ​െൻറ മകൻ മുനിദാസിനെ (49) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ മുനിദാസി​െൻറ സഹോദരൻ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുനിദാസിനെ​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഒപ്പമുണ്ടായിരുന്ന മാതാവ് രോഗബാധയെത്തുടർന്ന് ആശുപത്രിയിലും തുടർന്ന് സഹോദര​െൻറ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്.

വടക്കാഞ്ചേരി പൊലീസ് തുടർനടപടി സ്വീകരിച്ചു വരുന്നു. അഞ്ചു മാസമായി ഇയാൾ മെഡിക്കൽ ലീവിൽ ആയിരുന്നു.

Show Full Article
TAGS:suicide police quarters SI Suicide vadakkanjeri 
News Summary - si commit suicide at police quarters
Next Story