Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്യൂട്ടിക്കിടെ...

ഡ്യൂട്ടിക്കിടെ മദ്യപാനം; എസ്​.ഐക്കും സി.പി.ഒക്കും സസ്​പെൻഷൻ

text_fields
bookmark_border
ഡ്യൂട്ടിക്കിടെ മദ്യപാനം; എസ്​.ഐക്കും സി.പി.ഒക്കും സസ്​പെൻഷൻ
cancel

​തൊ​ടു​പു​ഴ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന്​ ര​ക്​​ത​പ​രി​ശോ​ധ​ന ഫ​ലം. പി​ന്നാ​ലെ ക​രി​മ​ണ്ണൂ​ർ സ്റ്റേ​ഷ​ൻ എ​സ്.​ഐ റോ​യ് സു​കു​മാ​ര​ൻ, സി.​പി.​ഒ ജി​ജോ ആ​ന്റ​ണി എ​ന്നി​വ​രെ എ​റ​ണാ​കു​ളം റേ​ഞ്ച്​ ഡി.​ഐ.​ജി സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​താ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഡോ. ​എ. ന​സീം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​​ച്ചെ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ൽ മ​ത്സ​രം ബി​ഗ്​ സ്ക്രീ​നി​ൽ കാ​ണാ​ൻ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച​താ​യി​ സം​ശ​യം തോ​ന്നി​ സം​ഘാ​ട​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ ഇ​രു​വ​രെ​യും ത​ട​ഞ്ഞ് തൊ​ടു​പു​ഴ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ​ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും പു​ക​യി​ല ഉ​ൽ​പ​ന്ന​വും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്​ തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ര​ക്​​ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ ര​ക്​​ത​സാ​മ്പി​ൾ കാ​ക്ക​നാ​ട്ടെ ലാ​ബി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്തു. ഇവിടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന്​ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ വാ​ദം. പി​ന്നാ​ലെ സി.​പി.​എം തൊ​ടു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത്​ കൂ​ടി​നി​ന്ന 200 പേ​ർ​ക്കെ​തി​രെ ​ കേ​സെ​ടു​ത്തതോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി.

ഹൈ​കോ​ട​തി ഡി.​ജി.​പി​യോ​ട് റി​പ്പോ​ർ​ട്ടും തേ​ടി. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ശ​നി​യാ​ഴ്​​ച ര​ക്​​ത​പ​രി​​ശോ​ധ​ന ഫ​ലം എ​ത്തു​ന്ന​ത്​. തു​ട​ർ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ്​ മ​ദ്യ​പി​ച്ചെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ ത​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​യി​രു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thodupuzhasuspensionpolice officersDrinking alcohol
News Summary - SI and CPO suspended for Drinking alcohol while on duty
Next Story