Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രണയത്തിലാണെന്ന്...

പ്രണയത്തിലാണെന്ന് സംശയിച്ചു; ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു

text_fields
bookmark_border
vishnupriya, shyam jith
cancel

കണ്ണൂർ: പാനൂർ കൊലപാതകക്കേസ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി സൂചന. പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. സുഹൃത്ത് വിഷ്ണുപ്രിയയുമായി ​​പ്രണയത്തിലാണെന്ന് സംശയിച്ചായിരുന്നു ഇത്. മലയാളത്തിലെ സിനിമ കണ്ടതിനു ശേഷമാണ് കൊലപാതകമെന്ന ആശയം ലഭിച്ചത്.

സിനിമയിലെ ദൃശ്യം കണ്ടാണ് കത്തി സ്വയം ഉണ്ടാക്കിയതെന്നും ശ്യാംജിത്ത് പൊലീസിന് മൊഴിനൽകി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. യുവതിയെ തലക്കടിച്ചു വീഴ്ത്തുന്നത് യുവാവ് വിഡിയോ കോളിലൂടെ കണ്ടിരുന്നു. വിഷ്ണുപ്രിയയെ ​പ്രതി അപായപ്പെടുത്തിയത് പൊലീസിനെ അറിയിച്ചത് സുഹൃത്താണ്. പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ്ആപ്പ് കോൾ വിഡിയോ റെക്കോർഡുമാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ശ്യാംജിത്തിനെ പൊലീസ് പിടികൂടിയത്.

പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പതികളുടെ മകളാണ് വിഷ്ണുപ്രിയ (23). പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയയെ ശ്യാംജിത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പ്രതി ആയുധം വാങ്ങിയ കടയും കൃത്യനിർവഹിച്ചതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും വാങ്ങിയത് പാനൂരിൽ നിന്നു തന്നെയാണ് ആയുധങ്ങൾ വാങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishnu priya deathpanoor death case
News Summary - Shyamjit also planned to kill Vishnupriya's friend
Next Story