Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തളിപ്പറമ്പിൽ വ്യക്തിയായിട്ടല്ല മത്സരിച്ചത്, ഇടതുപക്ഷ സ്ഥാനാർഥിയായിട്ട് -പി.കെ. ശ്യാമള

text_fields
bookmark_border
തളിപ്പറമ്പിൽ വ്യക്തിയായിട്ടല്ല മത്സരിച്ചത്, ഇടതുപക്ഷ സ്ഥാനാർഥിയായിട്ട് -പി.കെ. ശ്യാമള
cancel

ന്യൂഡൽഹി: തളിപ്പറമ്പിൽ ശ്യാമള എന്ന വ്യക്തിയായിട്ടല്ല, ഇടതുപക്ഷ സ്ഥാനാർഥിയായിട്ടാണ് മത്സരിച്ചതെന്ന് പി.കെ ശ്യാമള. അതിന്റെ ഭാഗമായുള്ള തോൽവിയും പരാജയവും പാർട്ടി വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ വ്യക്തി എന്ന നിലയിൽ ​വേറെ ഒന്നും പറയാനി​ല്ലെന്ന് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയായ ഇവരെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിനെതിരെ പാർട്ടിക്ക് അകത്തുനിന്നുതന്നെ വലിയ വിമർശനം ഉയർന്നിരുന്നു. ബന്ധുത്വം പരിഗണിച്ചാണ് സ്ഥാനാർഥിത്വം നൽകിയതെന്ന ആരോപണം പാർട്ടി നേതൃത്വത്തിന് വലിയ തിരിച്ചടിയായി.

ശ്യാമളക്ക് ജനങ്ങളുമായി വേണ്ടത്ര ബന്ധമില്ലെന്ന് കാണിച്ച് വിമർശനം ഉയർന്നിരുന്നു. കൂടാതെ, സംസ്ഥാന സമിതിയിൽ നടന്ന ചർച്ചയിലും ഇവരുടെ സ്ഥാനാർഥിത്വം വലിയ തോതിൽ ദോഷം ചെയ്തതായി മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. തളിപ്പറമ്പ് പോലുള്ള പാർട്ടി കോട്ടയിൽ ഉണ്ടായ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിൽ ഇത്തവണ യു.ഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ ചരിത്ര വിജയമാണ് നേടിയത്. 12,561 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്യാമളയെ പരാജയപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shyamala: ‘Left Candidate Lost, Not Me’
Next Story