പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലകളിലും വൃഷ്്ടി പ്രദേശങ്ങളിലും ശക്തമായ മഴയുള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ 30 സെൻറീ മീറ്റര്‍ വീതം ഉയര്‍ത്തി. 51.36 ക്യൂമെക്സ് എന്ന തോതില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കുന്നുണ്ട്. മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 192.63 മീറ്റര്‍ എത്തി.
കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് വരെ 50 സെൻറി മീറ്റര്‍ വരെ ജലനിരപ്പുയരും. കക്കാട്ടാറിെൻറയും പമ്പയാറിെൻറയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
മണിയാർ ബാരേജിെൻറ അഞ്ചു ഷട്ടറുകളും തുറന്നിട്ടിണ്ട്. പമ്പ കക്കി ഡാമുകളിലെ ജലനിരപ്പ് അപ്പർ ക്രസ്റ്റ് ലെവലിലും വളരെ താഴെയാണ്. ജലനിരപ്പ് അപ്പർ ക്രസ്റ്റ് ലെവലിൽ എത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കേണ്ടതായി വരൂ.