Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷട്ടർ തുറന്നതി​െൻറ...

ഷട്ടർ തുറന്നതി​െൻറ മറവിൽ പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നു

text_fields
bookmark_border
ഷട്ടർ തുറന്നതി​െൻറ മറവിൽ പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നു
cancel

കളമശ്ശേരി: റെഗുലേറ്റർ ബ്രിഡ്​ജിലെ ഷട്ടർ തുറന്നതി​െൻറ മറവിൽ പെരിയാറിലേക്ക് വ്യാപകമായി മാലിന്യം ഒഴുക്കുന്നു. ചുവപ്പുനിറത്തി​െല മാലിന്യമാണ് രണ്ട് ദിവസമായി ഒഴുക്കുന്നത്.

തുടർച്ചയായുള്ള മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയരാതിരിക്കാൻ ബ്രിഡ്​ജിലെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. ഇതി​െൻറ മറവിലാണ് വ്യവസായമാലിന്യം ഒഴുക്കുന്നത്. മാലിന്യം ഷട്ടറിലൂടെ പുറത്ത് പുഴയിലൂടെ വ്യാപിച്ച് ഒഴുകുകയാണ്. എടയാർ വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ കെട്ടിക്കിടക്കുന്ന രാസമാലിന്യമാണ്​ ഒഴുക്കുന്നതെന്നാണ് ആരോപണം. രണ്ട് ദിവസമായിട്ടും മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഭാഗത്തുനിന്ന്​ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്.

പെരിയാർ മലിനീകരണം തടയുന്നതിന്​ ഏലൂർ, കടുങ്ങല്ലൂർ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡ്, കമ്പനി ഉടമകൾ എന്നിവ ഒരു മാസം മുമ്പ് ചേർന്ന യോഗത്തിൽ പദ്ധതികൾ പലതും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതു മുന്നോട്ട് പോയിട്ടില്ല എന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Periyar River
News Summary - shutter opening, the waste flows into the Periyar
Next Story