Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുക്കൂർ വധക്കേസ്​:...

ഷുക്കൂർ വധക്കേസ്​: സെഷൻസ് കോടതിയിലെ തുടർനടപടികൾക്ക്​ സ്​റ്റേ

text_fields
bookmark_border
ഷുക്കൂർ വധക്കേസ്​: സെഷൻസ് കോടതിയിലെ തുടർനടപടികൾക്ക്​ സ്​റ്റേ
cancel

കൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി സെഷൻസ് കോടതിയിലെ വിചാരണയടക്കം തുടർനടപടികൾ ​ൈഹകോടതി സ്​റ്റേ ചെയ്​തു. കേസി​​​െൻറ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന സി.ബി.ഐ സംഘത്തി​​െൻറ ഹരജിയിലാണ്​ ഉത്തരവ്​. ടി.വി. രാജേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എന്നിവരുൾപ്പെടെ കേസിലെ 34 പ്രതികൾക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

2012 ഫെബ്രുവരി 20നാണ് യൂത്ത്​ ലീഗ്​ പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ടി.വി. രാജേഷും പി. ജയരാജനും സഞ്ചരിച്ചിരുന്ന കാറിനുനേരെ മുസ്​ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലെ പകപോക്കാൻ സി.പി.എം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു. ടി.വി. രാജേഷ്, പി. ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറി​​െൻറ മാതാവ്​ പി.സി. ആത്തിക്ക നൽകിയ ഹരജിയിലാണ്​ തുടരന്വേഷണം സി.ബി.ഐക്ക് വിട്ട്​ ഹൈകോടതി ഉത്തരവായത്​. തുടർന്ന്,​ സി.ബി.ഐ അന്വേഷണസംഘം എറണാകുളം സി.ജെ.എം കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയെങ്കിലും ഒരുകേസിൽ രണ്ട് വിചാരണ നടപടികൾ പാടില്ലെന്നും അതിനാൽ, കുറ്റപത്രം തലശ്ശേരി കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ച്​ റിപ്പോർട്ട്​ മടക്കിനൽകി. അതേസമയം, സി.ബി.ഐ തയാറാക്കിയ കുറ്റപത്രം നൽകേണ്ടത് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി കോടതിയും അനുബന്ധ കുറ്റപത്രം മടക്കി. ​തുടർന്നാണ് അനുബന്ധ കുറ്റപത്രംകൂടി പരിഗണിക്കാൻ കഴിയുന്നവിധം കേസി​​െൻറ വിചാരണ എറണാകുളത്തെ കോടതിയിലേക്ക് മാറ്റാൻ സി.ബി.ഐ ഹരജി നൽകിയത്.

ചൊവ്വാഴ്​ച ഹരജി പരിഗണിക്ക​െവ എതിർകക്ഷികൾക്കുള്ള നോട്ടീസ് തങ്ങൾതന്നെ നൽകാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിൽ സി.ബി.ഐക്ക്​ അനാവശ്യ താൽപര്യമു​െണ്ടന്നും അവരുടെ നടപടികളിൽനിന്ന്​ ഇത്​ വ്യക്തമാകുന്നുണ്ടെന്നും ​സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ നടപടികൾ​ കോടതി സ്​റ്റേ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIp jayarajanShukoor murder
News Summary - shukoor murder
Next Story