You are here

തലശ്ശേരിയിൽ വിചാരണ സുതാര്യമാകില്ല; കോടതി മാറ്റണമെന്ന്​ ഷുക്കൂറി​െൻറ കുടുംബം

22:31 PM
11/02/2019

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസി​​​​​െൻറ വിചാരണ കണ്ണൂരിന്​ പുറത്തേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ശുക്കൂറി​​​​​െൻറ കുടുംബം കോടതിയിലേക്ക്​. തലശ്ശേരിയിൽ സുതാര്യമായ വിചാരണ നടക്കുമെന്ന്​ പ്രതീക്ഷിക്കുന്നില്ലെന്നും കേസ്​ എറണാകുളത്തെ സി.ബി.​െഎ കോടതി പരിഗണിക്കണമെന്നും ഷുക്കൂറി​​​​​െൻറ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിക്കുമെന്നും ഷുക്കൂറി​​​​​െൻറ സഹോദരൻ ദാവൂദ്​ മുഹമ്മദ്​​ അറിയിച്ചു.

ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി രാജേഷിനും കൊലക്കുറ്റം ചുമത്തി തലശേരി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Loading...
COMMENTS