Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം: സി.ബി.​െഎ...

ഷുഹൈബ്​ വധം: സി.ബി.​െഎ വരുംവരെ സമരം

text_fields
bookmark_border
ഷുഹൈബ്​ വധം: സി.ബി.​െഎ വരുംവരെ സമരം
cancel

കണ്ണൂർ:  യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബ്​ വധക്കേസി​​​​​െൻറ അന്വേഷണം സി.ബി.​െഎക്ക്​ വിടാൻ തീരുമാനിക്കുന്നതുവരെ ​സമരം  യു.ഡി.എഫ്​ ഏറ്റെടുത്ത്​ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. സി.ബി.​െഎ ​അന്വേഷണം  പ്രഖ്യാപിക്കുന്നതുവരെ കോൺഗ്രസ്​ രാഷ്​​ട്രീയകാര്യ സമിതിയംഗം കെ.  സുധാകരൻ കണ്ണൂരിലും  യൂത്ത്​ കോൺഗ്രസ്​ നേതാക്കളായ ഡീൻ കുര്യാക്കോസ്​, മഹേഷ്​ എന്നിവർ സെക്ര​േട്ടറിയറ്റ്​ നടയിലും നടത്തിവരുന്ന നിരാഹാരം തുടരും. സുധാകര​​​​​െൻറ നിരാഹാരപ്പന്തലിൽ ചേർന്ന യു.ഡി.എഫ്​ ഉന്നതാധികാര സമിതിയാണ്​ കോൺഗ്രസ്​ തുടങ്ങി​വെച്ച സമരം ഏറ്റെടുക്ക​ാൻ തീരുമാനിച്ചത്​.

സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​  ഷുഹൈബി​​​​​െൻറ പിതാവ്​ മുഹമ്മദും  മാതാവ്​ റംലയും മുഖ്യമന്ത്രിക്കും സംസ്​ഥാന പൊലീസ്​  മേധാവിക്കും ​വ്യാഴാഴ്​ച കത്ത്​ നൽകി.യഥാർഥ പ്രതികളെ മുഴുവൻ പിടികൂടുമെന്ന്​  കരുതുന്നില്ലെന്നും നീതിയുക്തമായ അന്വേഷണം നടക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​  ചെന്നിത്തല വഴി  കൈമാറിയ കത്തിലാണ്​ ഷുഹൈബി​​​​​െൻറ മാതാപിതാക്കളുടെ ആവശ്യം. കത്തിനോട്​ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സി.ബി.​െഎ ഉൾപ്പെടെ ഏത്​ ഏജൻസിയ​ുടെ അ​േന്വഷണത്തിനും തയാറാണെന്ന്​ കഴിഞ്ഞദിവസം സമാധാനയോഗത്തിൽ മന്ത്രി എ.കെ.  ബാലൻ വ്യക്തമാക്കിയിരുന്നു.തിങ്കളാഴ്​ച ആരംഭിച്ച നിരാഹാരം അഞ്ചാം ദിനത്തിലേക്ക്​ കടന്നു. സുധാകര​​​​​െൻറ ആരോഗ്യനിലയിൽ  കുഴപ്പമില്ലെന്നാണ്​  മെഡിക്കൽ സംഘത്തി​​​​​െൻറ റിപ്പോർട്ട്​. 48 മണിക്കൂർ നേരത്തേക്ക്​ പ്രഖ്യാപിച്ച സമരം പിന്നീട്​ 22 വരെ നീട്ടിയതായിരുന്നു. സമരം നീണ്ടുപോകുന്നതിൽ കെ.പി.സി.സി നേതൃത്വത്തിന്​  താൽപര്യക്കുറവുണ്ട്​.എന്നാൽ, സി.ബി.​െഎ ​അന്വേഷണം ഒൗദ്യോഗികമായി പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ​  കെ. സുധാകരൻ ഉറച്ചുനിന്നു. ഇതേതുടർന്നാണ്​ അനിശ്ചിതകാലത്തേക്ക്​ നീട്ടിയത്​.  കെ. സുധാകര​​​​​െൻറ സമരപ്പന്തലിൽ നാലാം ദിനവും പാർട്ടിപ്രവർത്തകരുടെ ഒഴുക്കാണ്​.  

സഹനസമരം കണ്ടില്ലെന്ന്​ നടിക്കാനാണ്​ സർക്കാർ നയമെങ്കിൽ  ഗുരുതരമായ പ്രത്യാ​ഘാതം നേരിടേണ്ടിവരുമെന്ന്​ പ്രതിപക്ഷനേതാവ്​  രമേശ്​ ചെന്നിത്തല പറഞ്ഞു. സി.ബി.​െഎ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ നിയമപരമായും രാഷ്​ട്രീയമായും നേരിടുമെന്നും  ചെന്നിത്തല വ്യക്തമാക്കി.സർക്കാറിന്​ അൽപമെങ്കിലും നീതിബോധമുണ്ടെങ്കിൽ സി.ബി.​െഎ അന്വേഷണം പ്രഖ്യാപിച്ചേ മതിയാകൂവെന്നും അതിന്​ തയാറല്ലെങ്കിൽ അതിനുവേണ്ട മറുവഴികൾ നോക്കുമെന്നും  മുസ്​ലിംലീഗ്​ ​േനതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുഖ്യമന്ത്രി​യുടെ പ്രതിനിധിയായി സമാധാനസമ്മേളനം വിളിച്ച മന്ത്രി എ.കെ. ബാലൻ സി.ബി.​െഎ അന്വേഷണത്തിന്​ തയാറാണെന്ന  നിലപാടിൽനിന്ന്​ പിന്നാക്കംപോയാൽ അനുവദിക്കില്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.  സി.ബി.​െഎ അന്വേഷണമില്ലാതെ സത്യം​  തെളിയില്ലെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​  എം.എം. ഹസൻ പറഞ്ഞു.  

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതി‍​​​​െൻറ തനിയാവര്‍ത്തനമാണ് ഷുഹൈബ് വധമെന്ന് തിരുവഞ്ചൂര്‍
വടകര: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതി‍​​​​െൻറ തനിയാവര്‍ത്തനമാണ് ഷുഹൈബ് വധമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. 51ല്‍നിന്ന് 37 എന്ന വെട്ടി‍​​​​െൻറ വ്യത്യാസം മാത്രമാണുള്ളത്. രണ്ട് കൊലപാതകത്തിലും ‘ഒരേ സ്​​റ്റൈല്‍ ഓപറേഷ’നാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ആക്രമണത്തിനെതിരെ യു.ഡി.എഫ് വടകരയില്‍ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യാനത്തെിയ തിരുവഞ്ചൂര്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

ടി.പി. വധക്കേസില്‍ ഗൂഢാലോചന ക​െണ്ടത്തുന്നതില്‍ പൊലീസിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഷുഹൈബ് വധക്കേസിലെ ഗൂഢാലോചനയും അന്വേഷിക്കണം. ഏങ്കിലേ പാര്‍ട്ടിയുടെ ബന്ധം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരൂ. ടി.പി. ചന്ദ്രശേഖര​​​​​െൻറ കൊലപാതകത്തിനു മുമ്പ് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നറിഞ്ഞിട്ടും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നടപടിയെടുത്തില്ല. ആ വീഴ്ചയാണ് ടി.പി. വധത്തിലേക്ക് എത്തിച്ചത്. 

അക്രമ രാഷ്​ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞെങ്കിലും അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ യെച്ചൂരി അണികളോട് നിര്‍ദേശിക്കണം. ഗുണ്ടായിസം കാണിക്കുന്നവരെ സംരക്ഷിക്കുകയാണ് സി.പി.എം. ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ നടപടിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കുക മാത്രമല്ല, അവരോട് ആയുധം താഴെവെക്കാൻ ആഹ്വാനം ചെയ്യാൻ പാര്‍ട്ടി നേതൃത്വം തയാറാകണമെന്നും നിലവിലുള്ള സംഭവങ്ങളെല്ലാം നിയമസഭയില്‍ കൃത്യമായി ഉന്നയിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

സി.പി.എം കൊലയാളി പ്രസ്ഥാനം- വി.എം. സുധീരന്‍
വടകര: ക്രൂരമായ കൊലപാതകത്തിലൂടെ തൊഴിലാളി പ്രസ്ഥാനമായ സി.പി.എം കൊലയാളി പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരന്‍ പറഞ്ഞു. വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാവുകയാണെങ്കില്‍ അതിന് വഴിതുറന്ന് കൊടുത്ത പ്രസ്ഥാനമായി സി.പി.എം മാറുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും നാടിന് ആപത്താണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇവര്‍ നടത്തുന്നത്. ബി.ജെ.പിയുടേത്​ വര്‍ഗീയ ഫാഷിസമാണെങ്കില്‍ സി.പി.എമ്മി​​​െൻറത് രാഷ്​ടീയ ഫാഷിസമാണെന്നും സുധീരന്‍ പറഞ്ഞു. ഷുഹൈബ് വധത്തി‍​​െൻറ അന്വേഷണം എതെങ്കിലുംതരത്തില്‍ ചെപ്പടിവിദ്യ കാണിച്ച് രക്ഷപ്പെടാന്‍ യു.ഡി.എഫ് അനുവദിക്കില്ല. സി.ബി.ഐ അന്വേഷണം അനിവാര്യമായിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. 


സി.പി.എമ്മുകാർ കമ്യൂണലിസ്​റ്റുകളാ​യി മാറി-കുഞ്ഞാലിക്കുട്ടി
കണ്ണൂർ: സി.പി.എമ്മുകാർ ഇപ്പോൾ കമ്യൂണിസ്​റ്റുകള​െല്ലന്നും കമ്യൂണലിസ്​റ്റുകളാ​യി മാറിയെന്നും മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി. ഷുഹൈബ്​ വധത്തിൽ പ്രതിഷേധിച്ച്​ കണ്ണൂർ കലക്​ടറേറ്റിന്​ മുന്നിൽ കെ. സുധാകരൻ നടത്തുന്ന നിരാഹാര സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിൽ ജുനൈദുമാർ കൊല്ലപ്പെടു​ന്നതിനെക്കുറിച്ച്​ ഇനി സി.പി.എമ്മിന്​ മിണ്ടാനാകില്ല. ഉത്തരേന്ത്യയിൽ നടക്കുന്ന ഫാഷിസ്​റ്റ്​ ആക്രമണമാണ്​ കണ്ണൂരിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്​. 

മതേതരത്വത്തെക്കുറിച്ച്​ പറയുന്നവർ ഇങ്ങനെ പെരുമാറുന്നത്​ രാജ്യത്ത്​ സമാധാനത്തിന്​ വലിയ ഭീഷണിയാണ്​. അക്രമരാഷ്​ട്രീയത്തിനെതിരായ സമരത്തിന്​ കേരളത്തി​​​െൻറ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ട്​. ഷുഹൈബ്​ വധത്തിൽ നിഷ്​പക്ഷ അന്വേഷണം  നടക്കണമെന്ന്​ മാത്രമാണ്​ കുടുംബം ആവശ്യപ്പെടുന്നത്​. അത്​ ഉറപ്പാക്കേണ്ടത്​ സർക്കാറി​​​െൻറ കടമയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.   


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newsmalayalam newsShuib murderSudakaran
News Summary - Shuib murder case-Kerala news
Next Story