Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം...

ഷുഹൈബ്​ വധം തുല്യതയില്ലാത്ത ക്രൂരത -മുസ്​ലിം ലീഗ്​

text_fields
bookmark_border
ഷുഹൈബ്​ വധം തുല്യതയില്ലാത്ത ക്രൂരത -മുസ്​ലിം ലീഗ്​
cancel

കോഴിക്കോട്: കണ്ണൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബി​​​െൻറ കൊലപാതകം തുല്യതയില്ലാത്ത ക്രൂരതയാണെന്നും രാഷ്​​്ട്രീയ  കൊലപാതക പരമ്പരകള്‍ക്ക് ഭരണകക്ഷി തന്നെ നേതൃത്വം നല്‍കുന്നത്​ ഗൗരവകരമാണെന്നും മുസ്​ലിം ലീഗ്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​.  പൊലീസിനെ നിഷ്​ക്രിയമാക്കി നിയമവാഴ്ച അട്ടിമറിക്കപ്പെടുകയാണ്​. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കൊലയും ഗൂഢാലോചനയും  അന്വേഷിക്കാനും കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച്​ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അരിയില്‍ ഷുക്കൂറിനും ടി.പി. ചന്ദ്രശേഖരനും ശേഷം അതേ വഴിയിലും മാര്‍ഗത്തിലും നടന്ന അറുകൊല മനുഷ്യത്വത്തിനെതിരായ  വെല്ലുവിളിയാണ്. അക്രമ രാഷ്​ട്രീയത്തിനെതിരെ കേരളസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. കെ.എം. മാണി ഉറപ്പായും യു.ഡി.എഫില്‍ ഉണ്ടാകുമെന്നാണ്​ ലീഗി​​​െൻറ പ്രതീക്ഷ. അവരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നില്ലെങ്കിലും  പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ കേരള കോണ്‍ഗ്രസ്​ യു.ഡി.എഫിലെത്തുമെന്നും എം.പി.  വീരേന്ദ്രകുമാര്‍ തല്‍ക്കാലം പോയിടത്ത്​ നില്‍ക്ക​െട്ടയെന്നും ചോദ്യത്തിന്​ മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫെബ്രുവരി 24ന് കോഴിക്കോട്ട് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഇ. അഹമ്മദി​​​െൻറ മരണവുമായി ബന്ധപ്പെട്ട പ്രശ്​ നത്തിൽ താൻ പാർലമ​​െൻറിൽ ശബ്​ദം ഉയർത്തിയിട്ടുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതി നിലനിൽക്കുന്നു​ണ്ടെന്നും  ദേശീയ ഒാർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീർ പറഞ്ഞു. ദേശീയ രാഷ്​ട്രീയ സാഹചര്യവും നയനിലപാടുകളും ചര്‍ച്ച ചെയ്യാന്‍  തിരുവനന്തപുരത്ത് ദേശീയ എക്‌സിക്യൂട്ടിവ് അടുത്തമാസം ചേരും. പാർട്ടിയുടെ 70ാം സ്ഥാപക ദിനാചരണം മാര്‍ച്ച് 10ന്  രാജ്യവ്യാപകമായി ഉണര്‍ത്തുദിനമായി ആചരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ദേശീയ ട്രഷറര്‍ പി.വി. അബ്​ദുല്‍ വഹാബ് എം.പി, സംസ്ഥാന  ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsldf govtmalayalam newsShuhib Murder
News Summary - Shuhib Murder Case: Muslim League Resolution Against LDF Govt -Kerala News
Next Story