കൊല സംഘത്തിൽ അഞ്ചുപേർ; വെട്ടിവീഴ്ത്തിയത് ആകാശും റിജിനും ചേർന്ന്
text_fieldsകണ്ണൂർ: ഷുഹൈബ് വധത്തിൽ പെങ്കടുത്തത് അഞ്ചംഗ സംഘമെന്ന് പിടിയിലായ പ്രതികളുടെ മൊഴി. പിടികിട്ടാനുള്ളവരിൽ രണ്ടുപേർ ഡി.വൈ.എഫ്.െഎയുടെ പ്രാദേശിക നേതാക്കളാണ്. ഒരാൾ സി.െഎ.ടി.യുമായി ബന്ധപ്പെട്ടയാളാണ്.
ആകാശും റിജിൻരാജും പിടികിട്ടാനുള്ളവരിൽ ഒരാളുമാണ് ഷുഹൈബിനെ വെട്ടിവീഴ്ത്തിയത്. നാലാമൻ ബോംബെറിഞ്ഞ് നാട്ടുകാരെ അകറ്റി. പ്രതികൾ സഞ്ചരിച്ച വെള്ള കാർ ഒാടിച്ചതാണ് അഞ്ചാമെൻറ പങ്ക്. എടയന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രശ്നത്തിൽ കെ.എസ്.യുവിനുവേണ്ടി ഷുഹൈബ് ഇടപെട്ടത് സംബന്ധിച്ച വൈരാഗ്യമാണെന്നും പ്രതികൾ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ പറഞ്ഞു.
ഷുൈഹബിെൻറ മൃതദേഹത്തിൽ അരക്കുതാഴെ 37 െവട്ടുകളാണ് കാണപ്പെട്ടത്. ഇത് കാൽ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന പ്രതികളുടെ മൊഴി ശരിവെക്കുന്നു. പ്രതികൾ സഞ്ചരിച്ച കാറും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന വനമേഖലയിൽ പൊലീസ് റെയ്ഡ് തുടരുകയാണ്.
പിടിയിലായ രണ്ടുപേരെയും ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്കുശേഷം മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, കോടതിയിൽ ഹാജരാക്കാൻ മുഖം മറച്ചാണ് കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
