Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷുഹൈബ് വധക്കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
text_fieldsbookmark_border
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ കിളിയങ്ങാട് സ്വദേശി പി.കെ. അവിനാഷ് (23), തെരൂര്‍ പാലയോട് സ്വദേശി സി. നിജില്‍ (27) എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ ജോഷി ജോസും സംഘവും തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിെര ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിെൻറ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
