ഷുഹൈബ് വധം: ഡി.സി.സി പ്രസിഡൻറ് ഉപവാസം നിർത്തി; യൂത്ത് കോൺഗ്രസ് തുടങ്ങി
text_fieldsകണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലെപ്പട്ടതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ബുധനാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂർ ഉപവാസം സമാപിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നാരങ്ങനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. തുടർന്ന് അതേ വേദിയിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു.
സതീശൻ പാച്ചേനി ജോഷിയെ ഷാളണിയിച്ചു. യൂത്ത് കോൺഗ്രസ് ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി കൃഷ്ണ അല്ലവേലു യൂത്ത് കോൺഗ്രസ് ഉപവാസം ഉദ്ഘാടനംചെയ്തു. ഷുഹൈബ് കേസിൽ എന്തുകൊണ്ട് നടപടിയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും കൃഷ്ണ കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് ലോക്സഭ മണ്ഡലം ൈവസ് പ്രസിഡൻറ് ഒ.കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്, സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, എം.എൽ.എമാരായ സണ്ണിജോസഫ്, എ.പി. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, വി.പി. അബ്ദുൽ റഷീദ്, ചന്ദ്രൻ തില്ലേങ്കരി, രാജീവൻ എളയാവൂർ, മുഹമ്മദ് ഷമ്മാസ് എന്നിവർ സംസാരിച്ചു.
ഷുഹൈബ് വധം: പൊലീസിെൻറ പക്ഷപാതിത്വം പൊറുക്കില്ല -എം.എം. ഹസന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെൻറ് മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തില്‍ കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.ക്രൂരമായ കൊലപാതകം നടന്ന് മൂന്നുദിവസമായിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ്ചെയ്തിട്ടില്ല.
സി.പി.എമ്മിെൻറ അനുമതിക്ക് കാത്തുനില്‍ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവമെങ്കില്‍ അത് കോൺഗ്രസ് പൊറുക്കില്ല. ൈകയും കെട്ടിനിൽക്കാൻ കോണ്‍ഗ്രസിനു സാധിക്കില്ല. സി.പി.എം ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുമ്പോള്‍ കണ്ണൂരില്‍ സമാധാനമുണ്ടാകില്ല. അക്രമ കേസുകളിലെ ഇരകള്‍ക്ക് നീതി കിട്ടില്ല. ഷുഹൈബിനു നേരെ ഭീഷണിയുണ്ടായിരുന്നിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. ഗുജറാത്തില്‍ ബജ്റംഗ്ദള്‍ ചെയ്യുന്നതരത്തിലാണ് സി.പി.എം ഈ കൊലപാതകം നടത്തിയത്. ആളുകളെ പൈശാചികമായി കൊലപ്പെടുത്തുന്ന കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും യോജിപ്പിലാണെന്നും ഹസന്‍ പറഞ്ഞു.
ഷുഹൈബ് കുടുംബ സഹായനിധി ശേഖരണം 22ന്
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കുടുംബ സഹായനിധി സ്വരൂപിക്കുന്നതിന് 22ന് തുടക്കംകുറിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ അറിയിച്ചു. അന്നേദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സഹായനിധി സ്വരൂപിക്കും. വൈകീട്ട് സ്റ്റേഡിയം കോര്‍ണറില്‍ ഐക്യദാര്‍ഢ്യസമ്മേളനവും നടക്കും. ഷുഹൈബിെൻറ കുടുംബത്തിനുള്ള ബാധ്യതകള്‍ തീര്‍ത്ത് ആ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കെ.പി.സി.സി ഏറ്റെടുക്കുന്നതായി എം.എം. ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
