Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിൻെറ നാളുകൾ എണ്ണപ്പെട്ടു': ഷുഹൈബിനെതിരെ കൊലവിളി നടത്തി സി.പി.എം പ്രവർത്തകർ -VIDEO

text_fields
bookmark_border
നിൻെറ നാളുകൾ എണ്ണപ്പെട്ടു: ഷുഹൈബിനെതിരെ കൊലവിളി നടത്തി സി.പി.എം പ്രവർത്തകർ -VIDEO
cancel

കണ്ണൂർ: തിങ്കളാഴ്ച മട്ടന്നൂരിനു സമീപം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷുഹൈബിനെതിരെ സി.പി.എം പ്രവർത്തകർ കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. കെ.എസ്‌.‌യു–എസ്.എഫ്.ഐ സംഘര്‍ഷം ഉണ്ടായതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് എടയന്നൂരിൽ നടന്ന പ്രതിഷേധ റാലിക്കിടെയാണ് ഷുഹൈബിനെ വധിക്കുമെന്ന് സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. 

മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഇന്നലെ രാത്രി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഷുഹൈബ് ഉൾപ്പെടുന്ന സംഘത്തിനുനേരെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒന്നിനാണ് യുവാവ് മരിച്ചത്.

അതേസമയം, പരിയാരം മെഡിക്കൽ കോളജിലെ ഫൊറൻസിക് പൊലീസ് സർജൻ അവധിയായതിനാൽ ഷുഹൈബിന്റെ പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തും. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shuhaib murder -Kerala news
Next Story