ഷുഹൈബ് വധം: നാലു പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsമട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാലു പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിന് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഴക്കുന്നിലെ ജിതിന്, തില്ലങ്കേരി ആലയാട്ടെ അന്‍വര്‍, തെരൂര്‍ പാലയോട് സ്വദേശികളായ അഷ്കര്‍, അഖില്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്തുവരുന്നു. ഇവരെ തെരൂര്‍ പാലയോട്, വെള്ളപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനും ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂര്‍ പാലയോട്ടെ സാജ് നിവാസില്‍ കെ. ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാദയിലെ കൃഷ്ണ നിവാസില്‍ സി.എസ്. ദീപ്ചന്ദ് (25) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദീപ്ചന്ദ് ഷുഹൈബിനെ വെട്ടിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. ഷുഹൈബിനെ ആക്രമിക്കുന്നതിനിടെ ദീപ്ചന്ദിന് ബോംബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കേറ്റിരുന്നു. ദീപ്ചന്ദിനെ തിരിച്ചറിയൽ പരേഡിന് വിധേയനാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തേ അറസ്റ്റിലായ പ്രതികൾ ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവരെ ഷുഹൈബിനൊപ്പം വെേട്ടറ്റ നൗഷാദ്, റിയാസ് എന്നിവർ േനരത്തേ നടന്ന പരേഡിൽ തിരിച്ചറിഞ്ഞിരുന്നു.
കൊലയില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേെരയും ആയുധം ഒളിപ്പിക്കല്‍, ഗൂഢാലോചന, ആക്രമികള്‍ക്ക് സഹായം നല്കല് എന്നിവയില്‍ ഉള്‍പ്പെട്ട ആറുപേെരയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകാശ് തില്ലങ്കേരി (24), തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ് (23), ആലയാട് പി.പി. അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട് കെ. അഖില്‍ (24), പാലയോട് ടി.കെ. അഷ്കര്‍ (25), മുഴക്കുന്ന് കെ.വി. ജിതിന് (26), തെരൂര്‍ പാലയോട് സ്വദേശികളായ കെ. സഞ്ജയ് (24), കെ. രജത് (22), കുമ്മാനം കെ.വി. സംഗീത് (26) എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
