Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം:...

ഷുഹൈബ്​ വധം: സർക്കാറിന്​ ഹൈകോടതിയുടെ രൂക്ഷവിമർശനം

text_fields
bookmark_border
shuhaib
cancel

കൊച്ചി: മട്ടന്നൂരിലെ യൂത്ത്​ കോൺഗ്രസ്​  പ്രവർത്തകൻ ഷുഹൈബ്​ വധക്കേസിൽ സർക്കാറിന്​ ഹൈകോടതിയുടെ രൂക്ഷവിമർശനം. കൊല്ലാൻ ഉപയോഗിച്ച ആയുധം എന്ത്​ കൊണ്ട്​ കണ്ടെടുത്തില്ലെന്ന്​ ഹൈകോടതി ചോദിച്ചു. ഒരു സ്കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്ന് എടുത്ത  ചിത്രമുണ്ടെല്ലോയെന്നും കോടതി പറഞ്ഞു.

ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ്​ കോടതിയുടെ മുന്നിലുള്ളത്​. അത്​ സർക്കാർ കണ്ടില്ലെയെന്നും കോടതി ആരാഞ്ഞു. പൊലീസിനകത്ത്​ ചാരൻമാർ ഉണ്ടെന്ന കണ്ണൂർ എസ്​.പിയുടെ പരാമർശവും കോടതി ചൂണ്ടിക്കാട്ടി. ഷുഹൈബ്​ വധത്തിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ കോടതിയിൽ നിന്ന്​ സർക്കാറിനെതിരെ രൂക്ഷവിമർശനമുണ്ടായത്​​.

കണ്ണൂർ ലോബി സ്പോൺസർ ചെയ്ത കൊലപാതകമാണ്​ ഷുഹൈബി​​േൻറതെന്ന്​ ഹരജിക്കാർ വാദിച്ചു. ജയരാജനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്​. സമാധാന യോഗത്തിൽ മന്ത്രി എ.കെ ബാലൻ സിബിഐ അന്വേഷണത്തിന് തയാറെന്ന് അറിയിച്ചതാണ്​. സി.പി.എം സംസ്ഥാന സമ്മേളനവേദിയിൽ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. സിബിഐ അന്വേഷണം വന്നാൽ പാർട്ടിക്ക് ദോഷമെന്നു വിശ്വസിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു.

അതേ സമയം, പ്രതിഭാഗം അഭിഭാഷകർ രാഷ്​ട്രീയ പ്രസംഗം നടത്തുകയാണെന്ന്​ സംസ്ഥാന അറ്റോണി കെ.വി സോഹൻ കോടതിയിൽ സർക്കാറിന്​ വേണ്ടി വാദിച്ചു.  താൻ രാഷ്​ട്രീയക്കാരനല്ലെന്നും അ​ന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സോഹൻ അറിയിച്ചു. ​േകസിൽ നിലപാട്​ വ്യക്​തമാക്കാൻ ഒരാഴ്​ചത്തെ സമയം വേണമെന്ന്​ സി.​ബി.​െഎ അഭിഭാഷകനും കോടതിയെ അറിയിച്ചു. കേസ്​ പരിഗണിക്കുന്നതിനായി ചൊവ്വാഴ്​ചത്തേക്ക്​ മാറ്റി. 

ഷുഹൈബ്​ വധക്കേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ പിതാവ്​ സി.പി മുഹമ്മദ്​, മാതാവ്​ എസ്​.പി റസിയയുമാണ്​ ഹരജി സമർപ്പിച്ചത്​. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ജസ്​റ്റിസ്​ കെമാൽ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്​ ഹരജി പരിഗണിക്കുന്നത്​. 

ഷുഹൈബ്​ വധത്തിൽ സി.ബി.​െഎ അന്വേഷണം നടത്താനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്​തമാക്കിയിരുന്നു. കുടുംബത്തിന്​ നിലവിലുള്ള അന്വേഷണത്തിൽ തൃപ്​തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഇതിന്​ പിന്നാലെയാണ്​ നിലവിലെ അന്വേഷണത്തിൽ തൃപ്​തിയില്ലെന്നും സി.ബി.​െഎ അന്വേഷണത്തിനായി സമരം നടത്താൻ തയാറാണെന്ന്​ ഷുഹൈബി​​​​​​​​​​​​​െൻറ പിതാവ്​ പറഞ്ഞത്​. ഷുഹൈബ്​ വധത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിരുന്നു. ഇതി​​​​​​​​​​​​​െൻറ ഭാഗമായാണ്​ ഇന്ന്​  ഹരജി സമർപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscbi enquirymalayalam newsshuhaib murder
News Summary - Shuhaib murder: Family plea on cbi enquiry-Kerala news
Next Story