സർക്കാർ വാദങ്ങളിലേറെയും ശരിവെച്ച് ഡിവിഷൻ ബെഞ്ച്
text_fieldsകൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലെ സർക്കാർ വാദങ്ങളിലേറെയും ശരിവെക്കുന്നതാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി. അതേസമയം, ഹരജിക്കാരുടെ വാദങ്ങളിലേറെയും അംഗീകരിച്ചുള്ളതായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.ആക്രമണം നടന്നയുടൻ പ്രതികളിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കാത്തതും ഗൂഢാലോചന, യു.എ.പി.എ കുറ്റങ്ങൾ ചുമത്താത്തതും കേസ് അട്ടിമറിക്കാനാണെന്ന ഹരജിക്കാരുടെ വാദമാണ് സിംഗിൾ ബെഞ്ച് മുഖവിലക്കെടുത്തത്. എന്നാൽ, വേഗത്തിലും ശാസ്ത്രീയവുമായി അന്വേഷണം പുരോഗമിച്ച വിവരങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നായിരുന്നു അപ്പീലിൽ സർക്കാർ വാദം.
അസാധാരണ സാഹചര്യങ്ങളിൽ മാത്രെമ സി.ബി.ഐ അന്വേഷണത്തിന് വിടാവൂവെന്ന സുപ്രീംകോടതി വിധി സിംഗിൾ ബെഞ്ച് പാലിച്ചില്ലെന്ന സർക്കാർ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. സിംഗിൾ ബെഞ്ച് തീർച്ചയായും ചെേയ്യണ്ടിയിരുന്ന ചില നടപടിക്രമങ്ങൾ പാലിക്കാതിരുന്നതാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ഉത്തരവിനെ ദുർബലപ്പെടുത്തിയത്. കേസിെൻറ വസ്തുതകളിൽനിന്നും സാഹചര്യങ്ങളിൽനിന്നും ഇത്തരമൊരു തിരക്കിട്ട നിർദേശം ആവശ്യമുണ്ടായിരുന്നതായി വ്യക്തമാകുന്നില്ല. കേസ് ഡയറിയും മറ്റുവിവരങ്ങളും പരിശോധിച്ച് പൊലീസിനോട് തുടരന്വേഷണം നടത്താനോ മറ്റുകുറ്റങ്ങൾ ചുമത്താനോ കോടതിക്ക് നിർദേശിക്കാനാവുമായിരുെന്നന്നും കോടതി വ്യക്തമാക്കി.
കണ്ണൂർ പൊലീസ് മേധാവി അന്വേഷണം ദിവസംതോറും നിരീക്ഷിച്ചിരുന്നു. ആദ്യഘട്ടത്തിൽ കേസിെൻറ സ്വഭാവവും രൂപവും വ്യക്തമാക്കുന്ന മിക്ക രേഖകളും ലഭ്യമായിരുന്നില്ല. ആ നിലക്ക് സി.ബി.ഐ അന്വേഷണത്തിന് വിട്ട നടപടി അപക്വ ഇടപെടലാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പൊലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയെയോ മറ്റുകോടതികളെയോ സമീപിക്കാതിരുന്നതെന്ന ഹരജിക്കാരുടെ വാദവും കോടതി തള്ളി. െകാലപാതകം പ്രദേശവാസികളിൽ ഭീതിയുണ്ടാക്കിയെന്നതുകൊണ്ട് ഇതിനെ തീവ്രവാദക്കേസായി മാറ്റാനാവില്ലെന്ന നിലപാടും കോടതി വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിലെ സൂത്രധാരന്മാരെ ഉചിതമായി ശിക്ഷിക്കണം -ഹൈകോടതി
കൊച്ചി: രാഷ്ട്രീയ െകാലപാതകങ്ങളിലടക്കം കുറ്റകൃത്യങ്ങളിലെ സൂത്രധാരന്മാരെ പിടികൂടി വിചാരണ നടത്തി ഉചിതമായി ശിക്ഷിച്ചാലേ നീതിന്യായ വ്യവസ്ഥയിൽ പൗരന്മാർക്ക് വിശ്വാസമുണ്ടാകൂവെന്ന് ഹൈകോടതി. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നുള്ള കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ സൂത്രധാരന്മാർ ഇതിനായി അങ്ങേയറ്റത്തെ ക്രൂരത ഉപയോഗിക്കുന്നതിൽ കോടതിക്ക് നടുക്കമുണ്ട്. ഒരു യുവാവിെൻറ ദാരുണാന്ത്യത്തിന് കാരണമായ സംഭവങ്ങൾ കോടതിയെ അലോസരപ്പെടുത്തുന്നതായും ഷുഹൈബ് വധം പരാമർശിച്ച് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ അനുഛേദം 21 പ്രതികളുടെ അവകാശങ്ങൾ മാത്രമല്ല ഇരയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ളതാണ്. കുറ്റകൃത്യങ്ങളിൽ പ്രതികൾക്കെതിരെ നീതിയുക്തവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്താനുള്ള മനുഷ്യാവകാശം ഉറപ്പാക്കാൻ സർക്കാറിന് കടമയുണ്ട്. അന്വേഷണം നീതിയുക്തമല്ലെന്നോ പക്ഷപാതപരമെന്നോ കണ്ടാൽ ക്രിമിനൽ കോടതികളെ സമീപിച്ചോ ഉചിതമായ നിർദേശം നൽകിയോ അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറി തെറ്റു തിരുത്തണം.
അല്ലെങ്കിൽ നീതി നിർവഹണ സംവിധാനം അപഹാസ്യമാകുമെന്നും കോടതി വ്യക്തമാക്കി. ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ട സിംഗിൾബെഞ്ചിെൻറ നടപടിയിലെ സാധുത മാത്രമാണ് ഡിവിഷൻബെഞ്ച് പരിശോധിച്ചതെന്നും അന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമപരമായ പരിഹാരം തേടുന്നതിനുള്ള ഹരജിക്കാരുടെ അവകാശത്തിന് ഇൗ വിധിന്യായം തടസ്സമല്ലെന്നും സി.ബി.ഐ അന്വേഷണ ഉത്തരവ് റദ്ദാക്കിയുള്ള ഡിവിഷൻബെഞ്ച് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
