Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ശു​ഹൈബ് വധം: നായ്ക്കളെ തീറ്റിച്ചും വിഡിയോ ഇറക്കിയും കൊലക്കേസ് പ്രതി ഉല്ലസിക്കുമ്പോൾ വേദനിച്ചത് ഒരു കുടുംബം മാത്രമല്ല’

text_fields
bookmark_border
‘ശു​ഹൈബ് വധം: നായ്ക്കളെ തീറ്റിച്ചും വിഡിയോ ഇറക്കിയും കൊലക്കേസ് പ്രതി ഉല്ലസിക്കുമ്പോൾ വേദനിച്ചത് ഒരു കുടുംബം മാത്രമല്ല’
cancel

കോഴിക്കോട്: സ്വാധീനവും ശക്തിയും കൊണ്ട് നീതിയെ പരിഹസിക്കാൻ ആരെയും അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ശുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയതെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താര ടോജോ അലക്സ്. രാഷ്ട്രീയത്തിന്റെ നിറം എന്തായാലും, കൊലപാതകത്തിന് മുന്നിൽ ഒരു സമൂഹം മിണ്ടാതിരിക്കരുത്. ഇരയുടെ കുടുംബം നീതി കാത്ത് നിൽക്കുമ്പോൾ, പ്രതികൾ ആഘോഷിക്കപ്പെടുന്ന കാഴ്ച സാധാരണമാകരുത്. അത് ജനാധിപത്യത്തിന്റെ പരാജയമാകും. ഇന്ന് വന്ന ഈ തീരുമാനം കോടതിയിലെ ഒരു നടപടിയെന്നതിലപ്പുറം, നീതി വൈകിയാലും അത് വരുമെന്ന് വിശ്വസിക്കുന്നവർക്കുള്ള ഒരു ഉറപ്പാണെന്നും താര ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ശു​ഹൈബിന്റെ കുടുംബത്തിനും ഈ കേസ് ഇത്രയും വർഷം മനസിൽ വേദനയായി കൊണ്ടുനടന്ന ആയിരങ്ങൾക്കും ആശ്വസിക്കാം. ശ്രീ രമേശ് ചെന്നിത്തലക്ക് അഭിവാദ്യങ്ങൾ. ചില തീരുമാനങ്ങൾ സമൂഹത്തിന് മുന്നിൽ നീതിയുടെ അതിരുകൾ വീണ്ടും വരച്ചു കാണിക്കും.

ഒരു കൊലക്കേസിലെ പ്രതി പൊതുവേദികളിൽ യാതൊരു ഭയവുമില്ലാതെ നടക്കുന്നത്… കാമറകൾക്ക് മുന്നിൽ ചിരിക്കുന്നത്…വീഡിയോകൾ ഇറക്കുന്നത്…നായ്ക്കൾക്ക് ഭക്ഷണം കൊടുത്ത് സാധാരണ ജീവിതം അഭിനയിക്കുന്നത്…ഇതൊക്കെ കണ്ടപ്പോൾ വേദനിച്ചത് ഒരു കുടുംബം മാത്രം ആയിരുന്നില്ല. ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്ത കേസിലെ പ്രതി, ഒരു കുറ്റബോധവും ഇല്ലാതെ സമൂഹത്തിനുമുന്നിൽ അത്യുല്ലസിച്ച് ജീവിക്കുന്നു. നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യിപ്പിക്കുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ 10 വർഷം നമുക്കു മുമ്പിൽ സംഭവിച്ചത്. അതുകൊണ്ട്, ആഭ്യന്തര വകുപ്പിന്റെ ഈ നീക്കം, ഒരു കുടുംബത്തിൻറെ നിയമ പോരാട്ടത്തെ മാത്രമല്ല ചേർത്തുപിടിക്കുന്നത്’ -താര പറഞ്ഞു​.

കുറിപ്പിന്റെ പൂർണരൂപം:

നിയമം ഇനി ജീവനോടെ ഇവിടെ ഉണ്ടാകും.

ഒരു ജനാധിപത്യ സമൂഹത്തിൽ നീതിയുടെ വഴി വൈകാം. പക്ഷേ അത് വഴിതെറ്റരുത്. അതാണ് ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ പ്രസക്തി. ഒരു കൊലക്കേസിലെ പ്രതി പൊതുവേദികളിൽ യാതൊരു ഭയവുമില്ലാതെ നടക്കുന്നത്… കാമറകൾക്ക് മുന്നിൽ ചിരിക്കുന്നത്…വീഡിയോകൾ ഇറക്കുന്നത്…നായ്ക്കൾക്ക് ഭക്ഷണം കൊടുത്ത് സാധാരണ ജീവിതം അഭിനയിക്കുന്നത്…ഇതൊക്കെ കണ്ടപ്പോൾ വേദനിച്ചത് ഒരു കുടുംബം മാത്രം ആയിരുന്നില്ല. കേരളം മുഴുവൻ കണ്ടു.

ഒരു ചെറുപ്പക്കാരന്റെ ജീവനെടുത്ത കേസിലെ പ്രതി, ഒരു കുറ്റബോധവും ഇല്ലാതെ സമൂഹത്തിനുമുന്നിൽ അത്യുല്ലസിച്ച് ജീവിക്കുന്നു. നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യിപ്പിക്കുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ 10 വർഷം നമുക്കു മുമ്പിൽ സംഭവിച്ചത്. അതുകൊണ്ട്, ആഭ്യന്തര വകുപ്പിന്റെ ഈ നീക്കം, ഒരു കുടുംബത്തിൻറെ നിയമ പോരാട്ടത്തെ മാത്രമല്ല ചേർത്തുപിടിക്കുന്നത്. ഇത് ഒരു precedent ആണ്.

കേരളത്തിന് മുന്നിൽ നിയമം പറയുന്ന വ്യക്തമായ സന്ദേശമാണത്. സ്വാധീനവും ശക്തിയും കൊണ്ട് നീതിയെ പരിഹസിക്കാൻ ആരെയും അനുവദിക്കില്ല. രാഷ്ട്രീയത്തിന്റെ നിറം എന്തായാലും, കൊലപാതകത്തിന് മുന്നിൽ ഒരു സമൂഹം മിണ്ടാതിരിക്കരുത്. ഇരയുടെ കുടുംബം നീതി കാത്ത് നിൽക്കുമ്പോൾ, പ്രതികൾ ആഘോഷിക്കപ്പെടുന്ന കാഴ്ച സാധാരണമാകരുത്. അത് ജനാധിപത്യത്തിന്റെ പരാജയമാകും. ഇന്ന് വന്ന ഈ തീരുമാനം കോടതിയിലെ ഒരു നടപടിയെന്നതിലപ്പുറം, നീതി വൈകിയാലും അത് വരുമെന്ന് വിശ്വസിക്കുന്നവർക്കുള്ള ഒരു ഉറപ്പാണ്.

ശു​ഹൈബിന്റെ കുടുംബത്തിനും ഈ കേസ് ഇത്രയും വർഷം മനസിൽ വേദനയായി കൊണ്ടുനടന്ന ആയിരങ്ങൾക്കും ആശ്വസിക്കാം. ശ്രീ രമേശ് ചെന്നിത്തലക്ക് അഭിവാദ്യങ്ങൾ. ചില തീരുമാനങ്ങൾ സമൂഹത്തിന് മുന്നിൽ നീതിയുടെ അതിരുകൾ വീണ്ടും വരച്ചു കാണിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shuhaib murder case: tara tojo alex against akash thillankery
Next Story