ഷുഹൈബ് വധം: രണ്ട് സി.പി.എമ്മുകാർ കൂടി അറസ്റ്റിൽ
text_fieldsമട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവർത്തകരായ രണ്ടുപേർ കൂടി പിടിയിൽ. തെരൂര്‍ പാലയോട് സ്വദേശികളായ കെ. സഞ്ജയ് (24), കെ. രജത് (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ സി.പി.എമ്മുകാരുടെ എണ്ണം ഏഴായി. ഷുഹൈബിനെ വകവരുത്തിയ അക്രമികള്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതാണ് സഞ്ജയിെൻറ പങ്കാളിത്തം.
സഞ്ജയിെൻറ അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച രാത്രി മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ്ചെയ്തു. രജതിനെ ചോദ്യംചെയ്തുവരുകയാണെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. ഷുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം അക്രമിസംഘത്തിന് ൈകമാറിയത് രജത് ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഷുഹൈബ് വധത്തിൽ നേരിട്ട് പെങ്കടുത്ത ഒരാളെ ഇനിയും പിടികിട്ടാനുണ്ട്. ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉൗർജിത അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഷുഹൈബിനെ ആക്രമിക്കുന്നതിനിടെ ഇയാൾക്കും ബോംബിെൻറ ചീളുകൾകൊണ്ട് പരിക്കേറ്റതായാണ് അന്വേഷണവിവരം. അതിനിടയില്‍ മുഴക്കുന്ന് സ്വദേശിയായ ഇയാൾ കോടതിയില്‍ കീഴടങ്ങാനുള്ള നീക്കം നടത്തുന്നതായും സൂചനകളുണ്ട്.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയില്‍ അന്‍വര്‍ സാദത്ത്, മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ. അഖിൽ, തെരൂര്‍ പാലയോട്ടെ തൈയുള്ള പുതിയപുരയില്‍ ടി.കെ. അഷ്‌കര്‍, തില്ലങ്കേരിയിലെ ആകാശ്, റിജിന്‍രാജ്, മുഴക്കുന്നിലെ ജിതിന്‍ എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. കൊല നടത്തിയ സംഘത്തിലെ നാലുപേരും ഗൂഢാലോചന നടത്തിയതും അക്രമികള്‍ക്ക് സഹായം നല്‍കിയതുമായ മൂന്നുപേരുമാണ് ഇതുവരെ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഗണർ, ആള്‍ട്ടോ കാറുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാളുകൾ പിടികൂടിയതിെൻറ വിശ്വാസ്യത ചോദ്യംചെയ്ത് കോൺഗ്രസ്
ഷുഹൈബ് വധക്കേസിൽ വാൾ പിടികൂടിയതിെൻറ വിശ്വാസ്യത ചോദ്യംചെയ്ത് കോൺഗ്രസ് രംഗത്ത്്. കൊലയാളികൾ ഉപയോഗിച്ച ആയുധം കണ്ടെത്താനാകാത്തതിെൻറ പേരിൽ ഹൈകോടതിയിൽ രൂക്ഷവിമർശം നേരിട്ടതിെൻറ തൊട്ടടുത്ത ദിവസമാണ് പൊലീസ് ചോരപുരണ്ട മൂന്നു വാളുകൾ കണ്ടെത്തിയത്. കോടതിവിമർശനത്തിന് തൊട്ടുപിന്നാലെ ആയുധങ്ങൾ കണ്ടെടുത്തതിന് പിന്നിൽ കളിയുണ്ട്. സി.ബി.െഎ അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് ഹൈകോടതിയിൽനിന്ന് ഉണ്ടാകാതിരിക്കാൻവേണ്ടിയാണിതെന്ന് സംശയിക്കുന്നതായും കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആരോപിച്ചു.
സംശയമുയർന്ന സാഹചര്യത്തിൽ വാളുകൾ ഷുഹൈബ് കേസിെൻറ തൊണ്ടിമുതലായി പൊലീസ് ചേർത്തിട്ടില്ല. വാൾ കണ്ടെടുത്തത് പ്രത്യേകമായ കേസായാണ് ഇേപ്പാൾ രജിസ്റ്റർചെയ്തിട്ടുള്ളത്. പിടികൂടിയ മൂന്നു വാളുകളിലും ചോരപ്പാടുകളുണ്ട്. ഇവ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഷുഹൈബ് വധം സി.ബി.െഎക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി ചൊവ്വാഴ്ച വീണ്ടും ഹൈകോടതി പരിഗണിക്കുന്നുണ്ട്. ആയുധം പിടികൂടിയത് കേസന്വേഷണത്തിെൻറ പുരോഗതിയായി പറയാൻ വേണ്ടിയുള്ള കളിയാണ് നടന്നതെന്ന് സുധാകരൻ പറഞ്ഞു. അതിന് പൊലീസിെന സി.പി.എം സഹായിച്ചിരിക്കാം.
ഷുഹൈബിന് വെേട്ടറ്റ എടയന്നൂരിനടുത്ത വെള്ളപ്പറമ്പിൽ കപ്പണയിൽ ഉപേക്ഷിക്കപ്പെട്ടനിലയിലാണ് വാളുകൾ കണ്ടെത്തിയത്. നേരത്തേ തിരച്ചിൽ നടന്ന സ്ഥലമാണിത്. അന്ന് കിട്ടാത്ത വാൾ ഇപ്പോൾ കൊണ്ടുവന്നിട്ടതാകാം. മാത്രമല്ല, ഷുഹൈബിെൻറ ശരീരത്തിലെ മുറിവുവെച്ച് വിശകലനംചെയ്യുേമ്പാൾ ഇപ്പോൾ പിടികൂടിയ വാൾകൊണ്ടുള്ള വെട്ടല്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. മഴുപോലുള്ള ആയുധംകൊണ്ടുള്ള മുറിവുകളാണ് ഷുഹൈബിെൻറ കാലുകളിലുണ്ടായിരുന്നത്. തെറ്റായ ആയുധം കണ്ടെടുത്ത് ചാർജ്ഷീറ്റ് ഫയൽചെയ്താൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ഒരുങ്ങുകയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
