ഷുഹൈബ് വധക്കേസ് സാക്ഷികൾക്ക് ഭീഷണി: കേസെടുത്തു
text_fieldsകണ്ണൂർ: ഷുൈഹബ് വധക്കേസിലെ സാക്ഷികളെ തിരിച്ചറിയൽ പരേഡിനിടെ പ്രതികളിലൊരാൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഷുഹൈബ് വധത്തിന് ദൃക്സാക്ഷികളായ നൗഷാദ്, റിയാസ്, മൊയ്നുദ്ദീൻ എന്നിവർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിപ്രകാരമാണ് കേസ്.
കേസിലെ പ്രതി ദീപ്ചന്ദിെൻറ തിരിച്ചറിയൽ പരേഡിനിടെയായിരുന്നു സംഭവം. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കിയശേഷം സാക്ഷികൾ താഴെനിലയിലെ മുറിയിൽ ഇരിക്കുേമ്പാൾ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിയിൽ പ്രതിയുടെ പേര് പറയുന്നില്ല.
അതിനാൽ, കേസിലും പ്രതിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. പരാതിക്കാരുടെ മൊഴിയെടുത്തശേഷം കേസിൽ പ്രതിയുടെ പേര് ചേർക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
