Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ അർഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു- സുധീരൻ

text_fields
bookmark_border
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ അർഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു- സുധീരൻ
cancel

തിരുവനന്തപുരം: സി.പി.എം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയിൽ നിന്നാണ് ശുഹൈബിൻെറ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വി.എം സുധീരൻ. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോൺഗ്രസ് നിരാഹര സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായിയുടേത് ഫാസിസ്റ്റ് ശൈലി ആണ്. പ്രതികളെ പിടിച്ചു എന്നു വരുത്തി തീർക്കാൻ ശ്രമമാണ് നടന്നതെന്ന് സുധീരൻ വ്യക്തമാക്കി.

സി.പി.എമ്മിൻെറ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ അർഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു. സി.പി.എം ന്യുനപക്ഷ പ്രേമം നടിച്ചു അവർക്കിഷ്ടം ഇല്ലാത്ത ന്യുനപക്ഷ വിഭാഗത്തിൽപെട്ടവരെ കൊല്ലുന്നു. സംഭവത്തിൽ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാത്തത് സംശയത്തിന് ഇടയാക്കുന്നെന്നും ഡി.ജി.പി രാജേഷ് ദിവാൻ നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്നും സുധീരൻ പറഞ്ഞു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shuhaib murder case- Kerala news
Next Story