Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഹൈബ് വധം ആസൂത്രണം ചെയ്തത് പി.ജയരാജൻ -ഡീൻ കുര്യാക്കോസ്

text_fields
bookmark_border
  • പി.ജയരാജൻ കില്ലർ ജയരാജൻ
ശുഹൈബ് വധം ആസൂത്രണം ചെയ്തത് പി.ജയരാജൻ -ഡീൻ കുര്യാക്കോസ്
cancel

തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിൻെറ കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം നേതാവ് പി.ജയരാജൻ ആണെന്ന് ഡീൻ കുര്യാക്കോസ്.

കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും പി.ജയരാജനും തമ്മിലുള്ള ബന്ധം വ്യക്തമാണ്. രാഷ്ട്രീയ പ്രതിയോഗികളുടെ രക്തം ഊറ്റി കുടിക്കുകയാണ് ജയരാജൻ. കേസിൻെറ യഥാർത്ഥ പ്രതി അറസ്റ്റിലാവണമെങ്കിൽ ജയരാജനെ അറസ്റ്റ് ചെയ്യണം.

ശരിയായ അന്വേഷണം നടക്കില്ലെന്നാണ് ഉത്തരമേഖല ഡി.ജി.പി യുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഗൂഢാലോചന തെളിയുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഡീൻ പറഞ്ഞു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shuhaib murder case- Kerala news
Next Story