Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷുഹൈബ്​ വധം: മലയോരത്ത്​ വ്യാപക തിരച്ചിൽ: ആറുപേർ കസ്​റ്റഡിയിൽ

text_fields
bookmark_border
  • പ്രതികളുടേതെന്ന്​ സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം കിട്ടി
ഷുഹൈബ്​ വധം: മലയോരത്ത്​ വ്യാപക തിരച്ചിൽ: ആറുപേർ കസ്​റ്റഡിയിൽ
cancel

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്​ ലഭിച്ചു. കൃത്യത്തിൽ പ​െങ്കടുത്തവർ ആ​െ​രാക്കെയാണെന്ന്​​ തിരിച്ചറിഞ്ഞുവെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും​ പൊലീസ്​ വൃത്തങ്ങൾ  വെളിപ്പെടുത്തി. ആറുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം​ചെയ്യുന്നുണ്ട്​.

പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ  മുഴക്കുന്ന്​ മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂർ മലയിലുമാണ്​ തിരച്ചിൽ.  ടി.പി. ചന്ദ്രശേഖരൻ വധക്കേസ്​ പ്രതികൾ ഒളിച്ചിരുന്ന ഇടമാണ്​ മുടക്കോഴി മല. ജില്ല ​െപാലീസ്​ മേധാവി ജി. ശിവവിക്രമി​​​െൻറ നേതൃത്വത്തിൽ ജില്ലയിലെ നാലു സി.ഐമാരും 30 എസ്.ഐമാരുമടക്കം ഇരുന്നൂറോളംവരുന്ന  പൊലീസുകാരാണ് ശനിയാഴ്​ച ഉച്ചമുതൽ തിരച്ചിലിൽ മുഴുകിയിട്ടുള്ളത്​. ​െകാലപാതകം നടന്ന്​ അഞ്ചുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനും സർക്കാറിനുമെതിരെ പൊതുവികാരമുണ്ട്​. കെ.സുധാകര​​‍​​െൻറ 48  മണിക്കൂർ നിരാഹാരസമരം തിങ്കളാഴ്​ച ആരംഭിക്കാനിരിക്കെ,പൊലീസ്​ കടുത്ത സമ്മർദത്തിലാണ്​.

കസ്​റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട്​ പ​െങ്കടുത്തവരല്ല. എന്നാൽ, സംഭവത്തെക്കുറിച്ച്​ കൃത്യമായ അറിവുള്ളവരാണെന്നാണ്​ പൊലീസ്​ കരുതുന്നത്​. ഇവർ നൽകിയ വിവരമനുസരിച്ചാണ്​ വനമേഖലകളിൽ റെയ്​ഡ്​ തുടരുന്നത്​. അതിനിടെ, മട്ടന്നൂർ-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന്​  പ്രതികളെന്ന്​ സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്​. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണിത്. ഇവരെ കണ്ടെത്തുന്നതിന്​ അന്വേഷണം  ഊര്‍ജിതമാക്കിയിട്ടുണ്ട്.  മേഖലയിലെ വിവിധ ​ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ​ പൊലീസ്​ പരിശോധിച്ചു​വരുകയാണ്​.  

സർക്കാർ സമീപനത്തിൽ പ്രയാസമുണ്ടെന്ന്​ പിതാവ്​
മട്ടന്നൂർ:  ആശ്വാസവാക്കുമായി സർക്കാർ പ്രതിനിധികൾ ആരും വരുകയോ വിളിക്കുകയോ ഉണ്ടായില്ലെന്ന്​ ഷുഹൈബി​​​െൻറ പിതാവ്​  മുഹമ്മദ്​.  സർക്കാറി​​​െൻറ സമീപനത്തിൽ വലിയ പ്രയാസമുണ്ട്​.  പൊലീസ്​  അന്വേഷണത്തിൽ തൃപ്​തിയില്ല. ഷുഹൈബ് കൊല്ലപ്പെട്ട്​ അഞ്ചാം ദിവസമാണ് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനെത്തിയത്. കുടുംബത്തിന്​ നീതി കിട്ടണം. ഷുഹൈബി​​​െൻറ ഘാതകരെ പിടികൂടാൻ എല്ലാ  വഴികളും തേടും. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി  കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.





 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shuhaib Murder case-Kerala news
Next Story