Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷുഹൈബ് വധം: നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയി -കെ. സുധാകരൻ 

text_fields
bookmark_border
ഷുഹൈബ് വധം: നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയി -കെ. സുധാകരൻ 
cancel

തിരുവനന്തപുരം: ഷുഹൈബ് വധകേസിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരൻ പറഞ്ഞു. സമരം മുന്നോട്ടു കൊണ്ടു പോകണമായിരുന്നു. നിരാഹാര സമരം തുടരാൻ താൻ തയാറായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ പാർട്ടി നേതൃത്വത്തിന് വയ്യെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ചെറുപ്പക്കാർക്ക് സംരക്ഷണം കിട്ടുന്നില്ലെന്ന ആരോപണം ഇപ്പോൾ തന്നെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്. അതു കൊണ്ടാണ് ചെറുപ്പക്കാർ കോൺഗ്രസിലേക്ക് വരാൻ മടിക്കുന്നത്. അക്രമങ്ങളെ ചെറുക്കാനുള്ള നടപടികൾ വേണമെന്നും സുധാകരൻ കെ.പി.സി.സി യോഗത്തിൽ ആവശ്യപ്പെട്ടു.

ഒമ്പത് ദിവസം നീണ്ട നിരാഹാര സമരം കോൺഗ്രസ് നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് സുധാകരൻ പിൻവലിച്ചത്. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ഈ തീരുമാനത്തിന് എതിരെയാണ് സുധാകരൻ ഇപ്പോൾ രംഗത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shuhaib Murder Case: K. Sudhakaran Attack Congress Leadership -Kerala News
Next Story