Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം:...

ഷുഹൈബ്​ വധം: പ്ര​തി​ക​െ​ള തി​രി​ച്ച​റി​ഞ്ഞു

text_fields
bookmark_border
Shuhaib
cancel

ക​ണ്ണൂ​ർ:  ഷു​ഹൈ​ബ്​ വ​ധ​വുമായി ബന്ധപ്പെട്ട്​ നടന്ന തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ പ്ര​തി​ക​ളാ​യ ആ​കാ​ശ്​ തി​ല്ല​േ​ങ്ക​രി, റി​ജി​ൻ​രാ​ജ്​ എ​ന്നി​വ​രെ ഷു​ഹൈ​ബി​നൊ​പ്പം വെ​േ​ട്ട​റ്റ നൗ​ഷാ​ദ്,  റി​യാ​സ്​ എ​ന്നി​വ​രും ദൃ​ക്​​സാ​ക്ഷി മൊ​യി​നു​ദ്ദീ​നും തി​രി​ച്ച​റി​ഞ്ഞു. ഇതേതുടർന്ന്​, ​അ​റ​സ്​​റ്റി​ലാ​യ​വ​ർ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്ന ആ​​രോ​പ​ണ​ത്തി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ പി​ന്മാ​റി. 
ദൃ​ക്​​സാ​ക്ഷി​ക​ളു​ടെ മൊ​ഴി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും പി​ടി​യി​ലാ​യവർ ഡ​മ്മി​ക​ളാ​െ​ണ​ന്ന ആ​േ​രാ​പ​ണം പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നും നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​രെ​യ​ട​ക്കം പി​ടി​കൂ​ടാ​നു​ണ്ട്. അ​തി​നാ​ൽ, സി.​ബി.​െ​എ ​അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും സു​ധാ​ക​ര​ൻ   പ​റ​ഞ്ഞു.  

തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​നു​ശേ​ഷം നൗ​ഷാ​ദും റി​യാ​സും സു​ധാ​ക​ര​െ​ന ക​ണ്ടു. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ​ഡ​മ്മി ആ​രോ​പ​ണം പി​ൻ​വ​ലി​ക്കു​ന്ന​താ​യി സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. പൊ​ലീ​സ്​ നി​ല​പാ​ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​ഭ​വ​വി​കാ​സം.   

ക​ണ്ണൂ​ർ സ്​​പെ​ഷ​ൽ സ​ബ്​  ജ​യി​ലി​ൽ​വെ​ച്ചാ​യി​രു​ന്നു തി​രി​ച്ച​റി​യ​ൽ പ​രേ​ഡ്.  പ്ര​തി​ക​ളെ ദൃ​ക്​​സാ​ക്ഷി​ക​ൾ കൃ​ത്യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​സം​ഘ​ത്തി​ൽ ആ​കാ​ശ്​ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന നൗ​ഷാ​ദി​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ,  തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ നൗ​ഷാ​ദ്​ ഉ​ൾ​പ്പെ​ടെ മൂ​വ​രും പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്​ അ​ന്വേ​ഷ​ണം ശ​രി​യാ​യ​വ​ഴി​ക്കാ​ണ്​ നീ​ങ്ങു​ന്ന​തെ​ന്ന സ​ർ​ക്കാ​ർ  നി​ല​പാ​ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്.  
​സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന നി​രാ​ഹാ​ര​സ​മ​രം ആ​റാം ദി​ന​ത്തി​ലേ​ക്ക്​ ക​ട​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur jailkerala newsidentification parademalayalam newsshuhaib murder
News Summary - Shuhaib murder case: Identification Parade started in Kannur Jail -Kerala News
Next Story