Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം:...

ഷുഹൈബ്​ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈകോടതി സ്​റ്റേ

text_fields
bookmark_border
ഷുഹൈബ്​ വധം: പ്രതികളുടെ ജാമ്യം  റദ്ദാക്കിയതിന് ഹൈകോടതി സ്​റ്റേ
cancel

കൊ​ച്ചി: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ 17 പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി​യ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്തു. കേ​സ് നി​ല​വി​ലെ കോ​ട​തി​യി​ൽ​നി​ന്ന് മാ​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക്രോ​സ് വി​സ്താ​ര​ത്തി​ൽ​നി​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ വി​ട്ടു​നി​ൽ​ക്കു​ക​യും പ്ര​തി​ക​ൾ ഇ​തി​നെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു​വെ​ന്ന പേ​രി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യാ​ണ്​ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ സ്​​റ്റേ ചെ​യ്ത​ത്. ​തി​ങ്ക​ളാ​ഴ്ച രാ​ത്രി​ത​ന്നെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​ല​ശ്ശേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ​ചെ​യ്​​തി​രു​ന്നു.

​കോ​ട​തി ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​​ 17 ​പ്ര​തി​ക​ളും ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ​ഹൈ​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ര​ണ്ടാം സാ​ക്ഷി​യെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ച​പ്പോ​ൾ ഈ ​സാ​ക്ഷി​യു​ടെ പെ​രു​മാ​റ്റം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​ഠി​പ്പി​ച്ചു​വി​ട്ട പോ​ലെ​യാ​ണ്​ പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്​ ജ​ഡ്ജി​യെ പ്ര​കോ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ്​ ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​തി​ലെ​ത്തി​ച്ച​തെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. സാ​ക്ഷി വി​ചാ​ര​ണ 25ലേ​ക്ക്​ മാ​റ്റി​യ​ശേ​ഷം ക്രോ​സ്​ വി​സ്താ​രം ന​ട​ത്താ​ൻ ജ​ഡ്ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ന​ട​പ​ടി​ക​ൾ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും ഹൈ​കോ​ട​തി​യി​ലും പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ ക്രോ​സ് വി​സ്താ​രം മാ​റ്റി​വെ​ക്കാ​ൻ ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​തി​ക​ളു​ടെ നി​ല​പാ​ടും ഇ​താ​ണെ​ന്ന്​ ഉ​റ​പ്പു വ​രു​ത്തി​യ​തോ​ടെ ‘ക്രോ​സ്​ ചെ​യ്യു​ന്നി​ല്ല’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി വി​ചാ​ര​ണ തു​ട​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഹ​ര​ജി​ക്കാ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ ഹ​ര​ജി​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി. ജാ​മ്യ വ്യ​വ​സ്ഥ​ക​ളൊ​ന്നും ലം​ഘി​ക്കാ​തി​രു​ന്നി​ട്ടും ജാ​മ്യം റ​ദ്ദാ​ക്കി​യ​തെ​ന്ന​ത​ട​ക്കം ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​മ്യം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് പ്ര​ഥ​മ​ദൃ​ഷ്​​ട്യ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​ ഹൈ​കോ​ട​തി, തു​ട​ർ​ന്നാ​ണ്​​ സ്​​റ്റേ ചെ​യ്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട സെ​ഷ​ൻ​സ്​ ജ​ഡ്ജി​യി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ കോ​ട​തി, ഹ​ര​ജി​ക്കാ​രെ ഉ​ട​ൻ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ വി​ട്ട​യ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ജ​ഡ്ജി​യു​ടെ വി​ശ​ദീ​ക​ര​ണം മു​ദ്ര​വെ​ച്ച ക​വ​റി​ൽ ര​ജി​സ്ട്രി കോ​ട​തി​ക്ക്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും ജൂ​ൺ അ​ഞ്ചി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailhighcourtshuhaib murder
News Summary - Shuhaib murder case: High Court stays cancellation of accused's bail
Next Story