Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷുഹൈബ്​ വധക്കേസ്​ പ്രതികളെ സി.പി.എം പുറത്താക്കി

text_fields
bookmark_border
ഷുഹൈബ്​ വധക്കേസ്​ പ്രതികളെ സി.പി.എം പുറത്താക്കി
cancel

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിൽ അറസ്​റ്റിലായ നാലുപേരെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. ആകാശ്​ തില്ല​േങ്കരി,  ടി.കെ. അസ്​കർ, കെ.അഖിൽ, സി.എസ്.​ ദീപ്​ചന്ദ്​ എന്നിവരെയാണ്​ പുറത്താക്കിയത്​. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി  പ്രവർത്തിച്ചതിനാണ്​ നടപടി. പുറത്താക്കപ്പെട്ടവർ പാർട്ടിയുടെ വിവിധ ബ്രാഞ്ച്​ കമ്മിറ്റിയംഗങ്ങളും ഡി.​ൈവ.എഫ്​.​െഎ പ്രാദേശിക നേതാക്കളുമാണ്​. കൊലയിൽ  നേരിട്ട്​ പ​െങ്കടുത്ത അഞ്ചുപേർ ഉൾപ്പെടെ 11 പേരെയാണ്​ പൊലീസ്​ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടുള്ളത്​. എല്ലാവരും സി.പി.എമ്മുകാരാണ്​. 

ഷുഹൈബ്​ വധം പാർട്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്​ഥാന സെക്രട്ടറി   കോടിയേരി ബാലകൃഷ്​ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ്​ തീരുമാനം. ഉടൻ നടപടി വേണമെന്ന്​ പിണറായി, ജില്ല കമ്മിറ്റി യോഗത്തിൽ നിർദേശിച്ചതായാണ്​ വിവരം. കോടിയേരി ബാലകൃഷ്​ണനും പിന്തുണ​ച്ച​േതാടെയാണ്​ പുറത്താക്കൽ തീരുമാനമുണ്ടായത്.

അതേസമയം, കേസിൽ  പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്‍റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതുടർന്ന് കേസ് സി.ബി.ഐക്ക് വിട്ട് കോടതി ഉത്തരവിട്ടിരുന്നു. 

ഫെബ്രുവരി 12ന് മട്ടന്നൂരിനടുത്ത് എടയത്തൂരിൽ വെച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍‌ത്തകര്‍ അടക്കം 11 പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shuhaib murder case accused cpim-kerala news
Next Story