Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധം:...

ഷുഹൈബ്​ വധം: പ്രതികളുടെ തിരിച്ചറിയൽ പരേഡ്​ ഇന്ന്​; ഇരുകൂട്ടർക്കും നിർണായകം

text_fields
bookmark_border
ഷുഹൈബ്​ വധം: പ്രതികളുടെ തിരിച്ചറിയൽ പരേഡ്​ ഇന്ന്​; ഇരുകൂട്ടർക്കും നിർണായകം
cancel
camera_alt?????? ?????????? ???????? ?????????????????? ???????? ????? ????????????? ?????????????????

കണ്ണൂർ:  ഷുഹൈബ്​ വധവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ ​പ്രതികളുടെ തിരിച്ചറിയൽ പരേഡ്​ വെള്ളിയാഴ്​ച നടക്കും. ആകാശ്​ തില്ല​േങ്കരി,  റിജിൻരാജ്​  എന്നിവർ  റിമാൻഡിൽ കഴിയുന്ന കണ്ണൂർ സ്​പെഷൽ സബ്​ ജയിലിലാണ്​ പരേഡ്​ നടക്കുക.  ഷുഹൈബിനൊ​പ്പം വെ​േട്ടറ്റ നൗഷാദ്​, റിയാസ്​ എന്നിവരാണ്​  പ്രതികളെ തിരിച്ചറിയേണ്ടത്​. ഇരുവരും കോൺഗ്രസ്​ പ്രവർത്തകരാണ്​.  ഇതിനകം വിവാദമായി മാറിയ ഷുഹൈബ്​ കേസിൽ പ്രതികളുടെ  തിരിച്ചറിയൽ പരേഡ്​ നിർണായകമാണ്​. 

ആകാശ്​ തില്ല​േങ്കരി​െയയും റിജിൻരാജിനെയും തിരിച്ചറിയുകയും അക്രമിസംഘത്തിൽ ഇരുവരും ഉണ്ടായിരുന്നുവെന്ന്​  ദൃക്​സാക്ഷികളായ നൗഷാദും  റിയാസും മൊഴി നൽകിയാൽ കോൺഗ്രസ്​ നടത്തുന്ന സമരത്തി​​െൻറ മു​നയൊടിയും. പിടികൂടിയത്​ ഡമ്മി പ്രതികളെയാണെന്നും  യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ്​ ​കെ. സുധാകര​​െൻറ നിരാഹാരസമരം.  ആകാശിനെയും റിജിൻരാജിനെയും ദൃക്​സാക്ഷികൾ  തിരിച്ചറിയുന്നില്ലെങ്കിൽ കേസ്​ ദുർബലമാകും.

പൊലീസ്​ കുറ്റപത്രം സമർപ്പിച്ചാലും വിചാരണവേളയിൽ ആകാശിനും റിജിൻരാജിനും രക്ഷപ്പെടാനുള്ള വഴി തുറക്കുന്ന നടപടിയായി അതുമാറും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsaccusedshuhaib murder
News Summary - Shuhaib Murder: Accused Recognition today - Kerala News
Next Story