ഷുഹൈബ് വധം: രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങി; അറസ്റ്റ് ഇന്നുണ്ടായേക്കും
text_fieldsകണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾ പൊലീസിൽ കീഴടങ്ങി. സി.പി.എം ബന്ധമുള്ള ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരാണ് കീഴടങ്ങിയത്. ഇന്ന് രാവിലെ ഇവർ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കൊപ്പം മാലൂർ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ തിരച്ചില്‍ നടത്തിവരികയായിരുന്നു എന്നാണ് പോലീസ് വിശദീകരണം.
തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വര്‍ഷങ്ങളായി ഒളിവിലാണ്. ഇയാള്‍ തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവത്രെ. ജിതിന്‍ രാജിനും വിനീഷ് വധവുമായി ബന്ധമുണ്ടെന്നാണ് വിവരം.
പിടിയിലായ ആകാശിന് സി.പി.എം ഔദ്യോഗിക അംഗത്വമില്ല. എന്നാല്‍ ഇയാളുടെ മാതാപിതാക്കൾ പാർട്ടിയുടെ പ്രാദേശിക നേതാക്കളാണ്. സാമൂഹിക മാധ്യമങ്ങളിൽ സി.പി.എമ്മിനായി സജീവ ഇടപെടൻ നടത്തുന്നയാളാണ് ആകാശ്. സി.പി.എം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കൊപ്പം സി.പി.എം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിൽ എത്തിയത് വധത്തിൽ തങ്ങള്‍ക്ക് ബന്ധമില്ലെന്ന പാർട്ടിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ്.

പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ മുഴക്കുന്ന് മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂർ മലയിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. െകാലപാതകം നടന്ന് ആറുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനും സർക്കാറിനുമെതിരെ പൊതുവികാരമുണ്ട്. കെ.സുധാകരെൻറ 48 മണിക്കൂർ നിരാഹാരസമരം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ,പൊലീസ് കടുത്ത സമ്മർദത്തിലാണ്. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് െപാലീസ് പറഞ്ഞു.
മട്ടന്നൂർ-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണിത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
