ക്വാറൻറീൻ ജിവിതം: ശ്രുതിയുടെ ഇടവേളകൾ വർണമനോഹരം
text_fieldsമാനന്തവാടി: കോവിഡ് പ്രതിരോധ ജോലിയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കിട്ടുന്ന ഇടവേളകളിൽ മനോഹര രൂപങ്ങള്‍ തീർക്കുകയാണ് ഈ മാലാഖ. വയനാട്ടിലെ കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന മാനന്തവാടി ജില്ലാശുപത്രി കോവിഡ് സെൻററിലെ നഴ്‌സ് എം.പി. ശ്രുതിയാണ് സമയം പാഴാക്കാതെ ക്വാറൻറീൻ ജിവിതം മനോഹര ശിൽപങ്ങളും മറ്റും നിർമിക്കുന്നതിന് ഉപയോഗിക്കുന്നത്.
മൂന്ന്, ആറ് വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെയടക്കം കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിെൻറ വിഷമം ഒഴിവാക്കാന്‍ കൂടിയാണ് ശ്രുതി വേറിട്ട മാര്‍ഗം സ്വീകരിച്ചത്. മുന്‍ പരിചയമില്ലാതിരുന്നിട്ടുകൂടി കളിമണ്ണ്, ചാക്കുനൂല്‍, ഹാര്‍ഡ് ബോര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് കുപ്പികളില്‍ രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നത് ഏറെ ആകര്‍ഷകമാണ്. കുപ്പികളിലെ രൂപങ്ങള്‍ക്കൊപ്പം ബോട്ടിൽ പെയിൻറിങ്ങും ശ്രുതി പരീക്ഷിക്കുന്നു. ഏഴ് ദിവസം കോവിഡ് ആശുപത്രി ഡ്യൂട്ടിയും പിന്നെ 14 ദിവസം നിരീക്ഷണവുമായി 21 ദിവസം വീട്ടില്‍നിന്ന് മാറി ഹോട്ടല്‍ മുറിയിൽ നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുത്ത മാർഗമാണിത്.
കുഞ്ഞുമക്കളെ പിരിഞ്ഞുനില്‍ക്കേണ്ടി വരുന്ന വിഷമവും മറ്റും താല്‍ക്കാലം മറക്കുന്നതിനായാണ് ഈ വിനോദം തിരഞ്ഞെടുത്തതെന്ന് ശ്രുതി പറയുന്നു. മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം സ്വദേശിയായ ശ്രുതി ജില്ലാശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യം താല്‍ക്കാലിക നഴ്‌സാണ്. ഭര്‍ത്താവ് സജയന്‍ വയനാട്ടില്‍ ഓണ്‍ലൈന്‍ മീഡിയ നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
