നവവധുവിന്‍റെ മരണം: സി.ഐക്കും എസ്.ഐക്കും സസ്പെൻഷൻ
text_fieldsഅന്തിക്കാട്: വിവാഹംകഴിഞ്ഞ് 15ാം ദിവസം യുവതി ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് അന്വേഷണത്തിൽ അനാസ്ഥ കാണിച്ച പൊലീസ് ഉേദ്യാഗസ്ഥർക്ക് സസ്പെൻഷൻ. അന്തിക്കാട് സി.ഐ പി.കെ. മനോജ്, എസ്.ഐ കെ.ജെ. ജിനേഷ് എന്നിവരെയാണ് മധ്യമേഖല ഐ.ജി സസ്പെൻഡ് ചെയ്തത്. മുല്ലശ്ശേരി ആനേടത്ത് സുബ്രഹ്മണ്യെൻറ മകൾ ശ്രുതി ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ മരിച്ചത്. കുഴഞ്ഞുവീണ് മരിച്ചെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചത്.
എന്നാൽ, മൃതദേഹത്തിൽ കഴുത്തിൽ മുറിവുണ്ടായിരുന്നു. ബലപ്രയോഗത്തിലൂടെ മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരിച്ച് അഞ്ചരമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാൽ കേസ് അന്വേഷണത്തിൽ അനാസ്ഥയുണ്ടെന്നാണ് ശ്രുതിയുടെ മാതാപിതാക്കളുടേയും ആക്ഷൻ കൗൺസിൽ ഭാരവാഹികളുടേയും ആരോപണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സേന്താഷമുണ്ടെന്നും മകൾക്ക് നീതി ലഭിക്കുമെന്നാണ്പ്രതീക്ഷയെന്നും ശ്രുതിയുടെ പിതാവ് സുബ്രഹ്മണ്യൻ 'മാധ്യമ'ത്തോട് പറഞ്ഞു.
സി.ബി.െഎ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ
കാഞ്ഞാണി: മുല്ലശ്ശേരി നരിയംപുള്ളി ആനേടക്ക് സുബ്രഹ്മണ്യെൻറ മകൾ ശ്രുതി ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെയാണ് മരണം സംഭവിച്ചതെന്നും ശ്രുതിയുടെ കഴുത്തിൽ മുറിവേറ്റ പാട് ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളതായി പിതാവ് സുബ്രഹ്മണ്യൻ പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടും അന്വേഷണം തൃപ്തികരമാകാത്തതിനാൽ കലക്ടർക്കും ഉയർന്ന പൊലീസ് ഉേദ്യാഗസ്ഥർക്കും പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാൽ, അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം നീണ്ടുപോയാൽ തെളിവുകൾ നശിപ്പിക്കപ്പെടും. മരിച്ച് അഞ്ചരമാസം കഴിഞ്ഞിട്ടും ഒരു നടപടിയും അന്വേഷണവും പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിവാഹത്തിന് 40 പവൻ സ്വർണാഭരണമാണ് നൽകിയത്. ഇത് കുറഞ്ഞുപോയെന്നും മറ്റ് പെൺകുട്ടിയാണെങ്കിൽ 150 പവനോളം തനിക്ക് കിട്ടുമായിരുന്നുവെന്നും അരുൺ പറഞ്ഞിരുന്നെന്നും ഇതോടെ മകൾ സങ്കടത്തിലായിരുന്നു എന്നും ശ്രുതിയുടെ പിതാവ് ആരോപിച്ചു. കേസ് തേച്ചുമായ്ച്ച് കളയാൻ ഒരു റിട്ട. എ.എസ്.ഐ ശ്രമംനടത്തുന്നുണ്ട്. ശ്രുതി മരിച്ച ദിവസം വീട്ടിൽ ബഹളവും തർക്കവും ഉണ്ടായിരുന്നതായി മുൻ പഞ്ചായത്ത് പ്രസിഡൻറ് തന്നോട് പറഞ്ഞിരുന്നു. തനിക്കും മകനുമെതിരെയും ഭീഷണിയുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ചും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും വ്യാഴാഴ്ച പെരിങ്ങോട്ടുകരയിൽ ഏഴു മണിക്കൂർ ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ 10ന് സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സി.ജെ. പ്രവീൺ, പി.എസ്. സുബിൻ, എം.വി. അരുൺ, ഷൈജു ആലാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
