Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരണം കാണിക്കൽ: സിസ...

കാരണം കാണിക്കൽ: സിസ തോമസിനെതിരായ തുടർ നടപടിക്ക്​ സ്റ്റേ

text_fields
bookmark_border
sisa thomas
cancel

തിരുവനന്തപുരം: കെ.ടി.യു വൈസ്​ ചാൻസലർ സിസ തോമസിന്​ നൽകിയ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സർക്കാറിന്റെ തുടർ നടപടി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഒരാഴ്ചത്തേക്ക്​ സ്റ്റേ ചെയ്തു. കാരണം കാണിക്കൽ നോട്ടീസിന്​ ഒരാഴ്​ചക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു. നോട്ടീസ്​ നൽകിയ സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ മറുപടി നൽകണമെന്നും നിർദേശിച്ചു. സിസ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം അടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.

സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. മുൻകൂർ അനുമതിയില്ലാതെ വൈസ്​ ചാൻസലർ സ്ഥാനമേറ്റടുത്തതിലാണ് സിസ തോമസിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്. സിസയെ നിയമിച്ച് അഞ്ച്​ മാസത്തിന് ശേഷമാണ് ചുമതലയേറ്റതിന്​ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്‍റ്​ ഡയറക്ടർ പദവിയിൽനിന്ന്​ മാറ്റിയിരുന്നു. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന്​ സിസയെ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ്​ കോളജ്​ പ്രിൻസിപ്പൽ പദവിയിൽ നിയമിച്ചു. കാരണം കാണിക്കൽ നോട്ടീസ്​ കേസ് വീണ്ടും ട്രൈബ്യൂണൽ മാർച്ച്​ 23ന് പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ktu vcSisa Thomas
News Summary - Show cause: Stay of further proceedings against Sisa Thomas
Next Story