ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് കമീഷണറുടെ കാരണം കാണിക്കൽ നോട്ടീസ്
text_fieldsകോഴിക്കോട്: സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫേസ്ബുക്കിൽ ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കമീഷണറുടെ കാരണം കാണിക ്കൽ നോട്ടീസ്. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനാണ് അഞ്ച് ദിവസത്തിനകം കാരണം ബോധിപ്പ ിക്കണമെന്നാവശ്യപ്പെട്ട് കമീഷണർ എ.വി. ജോർജ് മെമ്മോ നൽകിയത്. ഡോ. ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’ ചിത്ര ത്തിെൻറ പോസ്റ്ററും സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭാഷണവും നവംബർ രണ്ടിനാണ് ഉമേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മാവോവാദി വിഷയത്തിൽ പൊലീസിെൻറ നിലപാടും യു.എ.പി.എ കേസും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും 45/15 സർക്കുലറിന് വിരുദ്ധവും അച്ചടക്കലംഘനവുമാണ് ഫേസ്ബുക്ക് പോസ്റ്റെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്നും കമീഷണർ നൽകിയ മെമ്മോയിൽ പറയുന്നു. ശബരിമല യുവതി പ്രവേശനത്തോടനുബന്ധിച്ച് നടന്ന സംഘ്പരിവാർ ഹർത്താലിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് മേധാവിക്ക് വീഴ്ച സംഭവിച്ചുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അച്ചടക്ക നടപടി നേരിട്ടയാളാണ് ഉമേഷ് വള്ളിക്കുന്ന്. നവംബർ ഏഴിന് കമീഷണർ എ.വി. ജോർജ് നൽകിയ മെമ്മോയിലും പഴയ അച്ചടക്ക നടപടിയെക്കുറിച്ച് സൂചനയുണ്ട്. ഉമേഷ് കമീഷണർക്ക് മറുപടി നൽകിയിട്ടുണ്ട്.
സംഭവത്തിൽ കമീഷണറുടെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് ‘കാട് പൂക്കുന്ന നേര’ത്തിെൻറ സംവിധായകൻ ഡോ. ബിജുവും രംഗത്തുവന്നിട്ടുണ്ട്. സമീപകാലത്തുതന്നെ ഭരണകൂടത്തേയും പൊലീസിനെയും വിമർശിക്കുന്ന സിനിമകളും സാഹിത്യവും നിരോധിക്കുന്ന ‘സുന്ദര സുരഭില’ കാലത്തേക്കാണ് നമ്മൾ അതിവേഗം മാർച്ച് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിഷയത്തിൽ കമീഷണറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
