Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജപ്രചരണം: ജേക്കബ്...

വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന്​ ആരോഗ്യ വകുപ്പ്​

text_fields
bookmark_border
Jacob-Vadakkanchery.
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പിക്ക്​ കത്ത് നല്‍കി. എലിപ്പനി നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പ്​ വിതരണം ചെയ്യുന്ന ഡോക്​സി സൈക്ലിൻ എന്ന ഗുളികയുടെ ആധികാരികത ചോദ്യം ചെയ്​ത്​ സമൂഹ മാധ്യമങ്ങളിലൂടെ ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റദ്ധരിപ്പിച്ചതിനാണ്​ നടപടി എന്നും​ കത്തിൽ വ്യക്​തമാക്കുന്നു.

പ്രളയക്കെടുതിക്ക് ശേഷം കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് എലിപ്പനി. നിരവധി പേർ എലിപ്പനി ബാധിച്ച്​ മരിക്കുകയും പലരും രോഗബാധിതരായി ചികിത്​സ തേടുകയും ചെയ്​ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്​.

എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതി​​െൻറ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണ്​. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ്​ മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjacob vadakkancherymalayalam newsfake campaign
News Summary - Should Register Case Against Jacob Vadakkanchery - Kerala News
Next Story