റെഫ്രിജറേറ്ററിൽ ഷോർട് സർക്യൂട്ട്; വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
text_fields
ബംബ്രാണയിൽ തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ നശിച്ചനിലയിൽ
കുമ്പള (കാസർകോട്): ബംബ്രാണയിൽ വീട് കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം. ബംബ്രാണ ഹെൽത്ത് സെൻററിന് സമീപത്തെ റഷീദിെൻറ വീടാണ് കത്തിയത്. ബുധനാഴ്ച വൈകുന്നേരം റഷീദിെൻറ ഭാര്യ സുബൈദയും രണ്ടു മക്കളും മഞ്ചേശ്വരത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു. പുലർച്ചെ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ ജനൽ ഗ്ലാസ് പൊളിച്ചു നോക്കിയപ്പോഴാണ് തീപിടിച്ചതായി മനസ്സിലായത്.
ഉപ്പള ഫയർ ഫോഴ്സ് തീ അണച്ചു. ഫർണിച്ചറുകളും മറ്റുപകരണങ്ങളും പൂർണമായും നശിച്ചു. റെഫ്രിജറേറ്ററിൽനിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

