നെടുമങ്ങാട് ടൗണിൽ കടകൾക്ക് തീപിടിച്ചു
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ കടകൾക്ക് തീപിടിച്ചു. മാർക്കറ്റ് ജംഗ്ഷന് സമീപം കുളവിക്കോണത്തെ കടകൾക്കാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. കോക്റ്റൈൽ റെഡിമയ്ഡ് ഷോപ്പ്, കുമാർ ജ്വല്ലറി, 9.16 ജെ.ബി.എം മൊബൈൽ ഷോപ്, റോജ സിൽക്‌സ് എന്നിവിടങ്ങളിലാണ് തീപിടoത്തമുണ്ടായത്.
റെഡിമെയ്ഡ് ഷോപ്പിൽ നിന്നാണ് ആദ്യം തീപടർന്നത്. റെഡിമെയ്ഡ് ഷോപ്പും, ജ്വല്ലറിയും, മൊബൈൽ ഷോപ്പും ഒരേ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. റോജ സിൽക്‌സ് സമീപത്തായിരുന്നു. റെഡിമെയ്ഡ് ഷോപ്പും, ജ്വല്ലറിയും പൂർണമായും മൊബൈൽ ഷോപ്പും, റോജ സിൽക്സ് ഭാഗികമായും കത്തി. റോജ സിൽക്‌സിന്റെ മുൻഭാഗത്തേക്ക് പിടിച്ച തീ ഉടൻ കെടുത്താനായതോടെ വൻ അപകടം ഒഴിവായി.
നിരനിരയായി നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തീപിടിത്തും പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.ഷോർട് സർക്യൂറ്റ് ആകാം തീപിടുത്ത കാരണമെന്നാണ് പ്രഥമിക നിഗമനം. നെടുമങ്ങാട്, വിതുര, തിരുവനന്തപുരം യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷeസേന അംഗങ്ങൾ എത്തിയാണ് തീ കെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

