Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ പണിമുടക്ക്​:...

ദേശീയ പണിമുടക്ക്​: കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ

text_fields
bookmark_border
ദേശീയ പണിമുടക്ക്​: കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ
cancel

കോ​ഴി​ക്കോ​ട്: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ജ​നു​വ​രി എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ ല്‍ ന​ട​ക്കു​ന്ന ​ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കു​ മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​ൻ. 92 വ്യാ​പാ​രി സം​ഘ​ട​ന​ക ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ഹ​ര്‍ത്താ​ല്‍വി​രു​ദ്ധ കൂ​ട്ടാ​യ്മ’​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​തെ​ന ്ന് കൂ​ട്ടാ​യ്​​മ അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

പ​ണി​മു​ ട​ക്കി​ന്​ വ്യാ​പാ​രി സ​മൂ​ഹ​ത്തി​​​​െൻറ പി​ന്തു​ണ​യു​ണ്ട്. ന്യാ​യ​മാ​യ ആ​വ​ശ്യ​മാ​ണ്​ അ​വ​രു​െ​ട​ത്. ജോ​ ലി​ക്കെ​ത്താ​ത്ത തൊ​ഴി​ലാ​ളി​ക​ളോ​ട്​ ഒ​രു​വി​ധ പ്ര​തി​കാ​ര ന​ട​പ​ടി​യു​മു​ണ്ടാ​വി​ല്ല. മാ​സ​ശ​മ്പ​ള​മാ​യ​തി​നാ​ൽ ആ ​ദി​വ​സ​ങ്ങ​ളി​ലെ വേ​ത​നം കി​ട്ടും.

എ​ന്നാ​ൽ, പ​ണി​മു​ട​ക്കു​ക​ള്‍ ഹ​ര്‍ത്താ​ലാ​ക്കി മാ​റ്റ​രു​ത്. ക​ട​ക​ള്‍ തു​റ​ക്കു​മെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ പ​ണി​മു​ട​ക്ക് ഒ​റ്റ ദി​വ​സ​മാ​യി ചു​രു​ക്ക​ണ​മെ​ന്നും ട്രേ​ഡ് യൂ​നി​യ​ന്‍ അ​ഖി​ലേ​ന്ത്യ നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണി​മു​ട​ക്ക് ദി​വ​സം തു​റ​ക്കു​ന്ന ക​ട​ക​ള്‍ക്ക് കൂ​ടു​ത​ല്‍ പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ക്കു​മെ​ന്നും ന​സി​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ന്‍, കെ.​പി. അ​ബ്​​ദു​ൽ റ​സാ​ഖ്, എ.​വി.​എം. ക​ബീ​ര്‍, പി. ​സ​ക്ക​റി​യ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഹര്‍ത്താൽ നേരിടാന്‍ ‘ബ്ലൂ വളൻറിയര്‍
സേന’യെ ഇറക്കും –വ്യാപാരി യൂത്ത് വിങ്​

തൃ​ശൂ​ര്‍: ഹ​ര്‍ത്താ​ല്‍ ദി​ന​ങ്ങ​ളി​ല്‍ ക​ട​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും തു​റ​ന്ന ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​നെ​ത്തു​ന്ന​വ​രെ നേ​രി​ടാ​നും ബ്ലൂ ​വ​ള​ൻ​റി​യ​ര്‍ സേ​ന​യെ രം​ഗ​ത്തി​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വി​ങ്​ ഭാ​ര​വാ​ഹി​ക​ള്‍. ഹ​ര്‍ത്താ​ലി​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ പൊ​ലീ​സി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന് വേ​ണ്ട​ത്ര സം​ര​ക്ഷ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​യം പ്ര​തി​രോ​ധ​ത്തി​ന് ബ്ലൂ ​സേ​ന​യെ ഇ​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് വി​ങ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. അ​ബി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഹ​ര്‍ത്താ​ലി​ല്‍ തു​റ​ന്ന പ​ല ക​ട​ക​ളും അ​ക്ര​മി​ക​ള്‍ ത​ക​ര്‍ത്തു. ന​ഷ്​​ടം ക​ണ​ക്കാ​ക്കി വ​രു​ന്ന​തേ​യു​ള്ളൂ. മു​ഖം മ​റ​ച്ച്​ എ​ത്തി​യ​വ​രാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പൊ​ലീ​സ്​ സു​ര​ക്ഷ ഉ​ണ്ടാ​യി​ല്ല.

ഏ​ത് രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി ഹ​ര്‍ത്താ​ല്‍ ന​ട​ത്തി​യാ​ലും ഇ​നി ക​ട​ക​ള്‍ അ​ട​ക്കി​​ല്ലെ​ന്ന്​ അ​ബി വ്യ​ക്​​ത​മാ​ക്കി. സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​ണ് ഇ​ത്ത​രം സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. ഈ ​എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ലെ ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ ത​ങ്ങ​ള്‍ ക​ട​ക​ള​ട​ക്കി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങി​യാ​ലും ക​ട​ക​ള്‍ തു​റ​ന്നു​വെ​ക്കു​മെ​ന്നും അ​ബി പ​റ​ഞ്ഞു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യൂ​ത്ത് വി​ങ്ങി​​​െൻറ പ്ര​വ​ര്‍ത്ത​നം.

വ്യാ​പാ​രി​ക​ള്‍ സ്വ​ന്ത​മാ​യി ക​ട​ക​ള​ട​ച്ചി​ട്ട് സ​മ​രം ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക്​ വേ​ണ്ടി​യാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ട​ക​ള​ട​ച്ച് സ​മ​രം ചെ​യ്യാ​ന്‍ ആ​ഹ്വാ​നം ചെ​യ്താ​ല്‍ മ​റ്റു​ള്ള​വ​ര്‍ ക​ട​ക​ള്‍ തു​റ​ന്നാ​ല്‍ അ​ത് അ​ട​പ്പി​ക്കാ​ന്‍ ഒ​രി​ക്ക​ലും ശ്ര​മി​ക്കി​ല്ല. ജി​ല്ല​യി​ല്‍ 35,000 ക​ട​ക​ളാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യി​ലു​ള്ള​ത്.
വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പോ​ള്‍, ട്ര​ഷ​റ​ര്‍ നൈ​സ​ണ്‍ മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnational strikemalayalam newsShopkeepersKerala News
News Summary - Shopkeepers Open shops in national strike-Kerala news
Next Story