Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർ തുറിച്ചുനോക്കി: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി കത്തിവീശി

text_fields
bookmark_border
ഗുണ്ടായിസം കാണിച്ച നാലുപേരെ പൊലിസ് പിടികൂടി
ജീവനക്കാർ തുറിച്ചുനോക്കി: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി കത്തിവീശി
cancel

തൃശൂർ: അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ കയറി അതിക്രമം കാണിച്ച നാലു പ്രതികൾ അറസ്റ്റിൽ. കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനു​ഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായത് എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തുമ്പോൾ തടയാൻ ശ്രമിച്ച കടയുടമയുടെ കൈയിൽ മുറിവേൽക്കുകയും ചെയ്തു.

യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിലാണെന്നാണ് പൊലീസ് പറയുന്നത്. അന്നലെ ഉച്ചക്ക് പ്രതികൾ കടയിൽ അതിക്രമം നടത്തുന്നതിനിടിയിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shop employees stared: A chicken shop in Ancherichira, Thrissur was attacked
Next Story