Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shon george against sebastian kulathunkal mla on facebook post
cancel
Homechevron_rightNewschevron_rightKeralachevron_rightപാറമട ബിസിനസ്​...

പാറമട ബിസിനസ്​ നിർത്തിയിട്ട്​ കാലമേറെയായി; സെബാസ്റ്റ്യൻ കുളത്തുങ്കലി​േൻറത്​ അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം -ഷോൺ ജോർജ്​

text_fields
bookmark_border

പിതാവ്​ പി.സി ജോർജിനും തനിക്കുമെതിരേ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നടത്തിയ ആരോപണങ്ങൾക്ക്​ മറുപടിയുമായി ഷോൺ ജോർജ്​. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തങ്ങൾക്ക്​ ഉത്തരവാദി ആരാണെന്ന്​ എല്ലാവർക്കും അറിയാമെന്നാണ്​​ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫേസ്​ബുക്കിൽ കുറിച്ചത്​. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തം ആരാണ് ഉത്തരവാദി? എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്​.


'പൂഞ്ഞാറിലെ മുൻ എംഎൽഎ യുടെ ഒരു പ്രസ്​താവന പത്രങ്ങളിൽ വായിക്കാനിടയായി. പൂഞ്ഞാറിലെ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണം സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആണ് എന്നായിരുന്നു ആ പ്രസ്​താവനയുടെ ഉള്ളടക്കം. ആ പ്രസ്​താവനയിലൂടെ കണ്ണോടിച്ചപ്പോൾ രണ്ട് മുഖങ്ങൾ മനസ്സിലേക്കോടിയെത്തി. 'ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനും, എട്ടുകാലി മമ്മൂഞ്ഞും'. കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോൾ മറ്റാരെയെങ്കിലും ചൂണ്ടി കള്ളൻ, കള്ളൻ എന്ന് വിളിച്ചു കൂവുന്ന പോക്കറ്റടിക്കാരനും എന്തിനും ഏതിനും അവകാശവാദം ഉന്നയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും.കോട്ടയം ജില്ലയിൽ ഏറ്റവുമധികം പാറമടകൾ ഉള്ളത് പൂഞ്ഞാറിലല്ലേ ? ആരാണ് കാലങ്ങളായി ഇവിടെ ജനപ്രതിനിധി ആയിരുന്നത്? ഈ രണ്ടു ചോദ്യങ്ങൾ പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ആരോടാണ് ചോദിക്കേണ്ടത്? മൂന്നിലവിൽ സ്വന്തമായി പാറമട നടത്തിക്കൊണ്ടിരുന്നത് ആരാണ് എന്ന് എല്ലാവർക്കുമറിയാം'-എം.എൽ.എ ഫേസ്​ബുക്കിൽ കുറിച്ചു.

കുറിപ്പിൽ ഷോൺ ​ജോർജിനെതിരേയും എം.എൽ.എ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനാണ്​ ഫേസ്​ബുക്കിലൂടെ ഷോൺ മറുപടി നൽകിയിരിക്കുന്നത്​. കുറിപ്പി​െൻറ പൂർണരൂപം താഴെ.


പ്രിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയാൻ....താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിച്ചു. പാറമടകാരന്റെ വണ്ടിയിൽ എം.എൽ.എ ബോർഡ് വെച്ച് നടക്കുന്ന താങ്കൾ ഇതു പറഞ്ഞു കേട്ടപ്പോൾ ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായാണ് എനിക്ക് തോന്നിയത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിസ്‌ഥിതി ലോല പ്രദേശമായ തീക്കോയിൽ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നൽകാം എന്ന വാഗ്​ദാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താങ്കൾക്കുവേണ്ടി ഏറ്റവുമധികം പണം മുടക്കിയ പാംമ്പ്ലാനിയിൽ വക്കച്ചന്റെ മകൻ ഡേവിസ് പാംമ്പ്ലാനിയുടെതല്ലെ ഈ വണ്ടി. ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതും



ഇനി താങ്കൾ പറഞ്ഞ കാര്യത്തിലേക്ക് കടക്കാം. എന്നെ ഒരു വലിയ പാറമട മാഫിയയായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. എനിക്ക് ഒരു പാറമട ഉണ്ടായിരുന്നു, 2013-ൽ ഞാനത് വിറ്റൊഴിഞ്ഞു. അത് പാറമട ഒരു മോശം ബിസിനസ്‌ ആണെന്നോ, അത് നടത്തുന്നവർ എല്ലാം വൃത്തികെട്ടവന്മാർ ആണെന്ന അഭിപ്രായം ഉള്ളതുകൊണ്ടോ അല്ല ഞാൻ ഈ കച്ചവടം അവസാനിപ്പിച്ചത്. മറിച്ച് ഞാൻ ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത് താങ്കളെ പോലെ ദേഹത്തിന് കുറുകെ മാത്രമല്ല,എന്റെ മനസ്സിന്റെ കുറുകെ കൂടിയാണ്. ഒരു പൊതു പ്രവർത്തകൻ പൊതുരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ശുദ്ധിയോട് കൂടി ജീവിക്കണമെന്നാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ചിട്ടിക്കമ്പനിയും, വട്ടിപ്പലിശയും കൊണ്ട് ജീവിതം നയിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. ഈ വെള്ള വസ്ത്രം ധരിച്ചു കൊണ്ട് കൈക്കൂലി കൊടുക്കാൻ എന്റെ മനസ്സ് അനുവദിക്കാത്തതു കൊണ്ടാണ് ഞാൻ ആ ബിസിനസ് വേണ്ടെന്ന് വച്ചത്.

ഒരു കാര്യം എടുത്തു പറയട്ടെ പാറമടകളും, ക്രഷറുകളും നാടിന്റെ നിർമ്മാണ രംഗത്ത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്. പക്ഷേ അത് എവിടെ നടത്തുന്നു,അത് പരിസ്‌ഥിതിക്ക് ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. താങ്കൾ ഇന്നലെ വാനോളം പുകഴ്ത്തിയ പിണറായി സർക്കാർ 2018-ലെ പ്രളയത്തിന് ശേഷം മാത്രം 223 ക്വാറികൾക്കാണ് പെർമിറ്റ് നൽകിയത് എന്ന് ഓർത്താൽ നന്ന്.

ഇപ്പോൾ താങ്കൾക്ക് ഇത്രയും പ്രകോപനം ഉണ്ടാകാൻ കാരണം പ്രളയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തനങ്ങളിൽ ഞാൻ ഉയർത്തിയ വിമർശനങ്ങളാണെങ്കിൽ അത് ഇനിയും തുടരുക തന്നെ ചെയ്യും. ഉരുൾപ്പൊട്ടലിന് 24 മണിക്കൂറിന് ശേഷം ഇളംകാട്‌ സ്​കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ക്രമീകരണങ്ങൾ വിലയിരിത്തുമ്പോൾ ആ ക്യാമ്പ് സർക്കാർ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവിടെ സർക്കാർ സഹായം നൽകാൻ കഴിയില്ല എന്ന് പറഞ്ഞ വില്ലേജ് ഓഫീസറെ വിമർശിച്ചത് തെറ്റാണെങ്കിൽ ഞാൻ അത് ഇനിയും ചെയ്യും. പ്രളയം കഴിഞ്ഞ് മൂന്നാം ദിവസവും ഉരുൾപ്പൊട്ടലുണ്ടായ പ്രധാന മേഖലകളായ പ്ലാപ്പള്ളിയിലേക്കുള്ള ഗതാഗതം പോലും പുനസ്‌ഥാപിക്കാത്ത സർക്കാർ നടപടി ചോദ്യം ചെയ്​തത് തെറ്റാണെങ്കിൽ അത് ഇനിയും ചെയ്യും.കൂട്ടിക്കലിലേക്ക് ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രധാന പാതകളായ കൈപ്പള്ളി-ഏന്തയാർ റോഡ്, അടിവാരം-കൊടുങ്ങ-ഇളംകാട് റോഡ് എന്നിവ മൂന്ന്​ ദിവസമായിട്ടും തുറക്കാത്തത് പോലെയുള്ള നടപടികൾ ചോദ്യം ചെയ്യാൻ തന്നെയാണ് ഇനിയും ഉദ്ദേശം.പ്രളയ സമയത്ത് കൈയിൽ കിട്ടിയതുമായി ജീവനുംകൊണ്ടോടി ക്യാമ്പിൽ എത്തിയവർക്ക് അടിയന്തിര ധനസഹായമായ പതിനായിരം രൂപ പോലും നിഷേധിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

പുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സർക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാൽ നിയമം കൈയിലെടുത്ത് മണൽ വാരൽ സമരം ആരംഭിക്കുകയും ചെയ്യും.

ഇതൊന്നും ഒരു പക്ഷേ എന്തിനാണെന്ന് ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല കാരണം നമ്മൾ രണ്ട് പേരും വളർന്നു വന്ന സാഹചര്യവും,വളർത്തിയവരുടെ പ്രത്യേകതകൾ കൊണ്ടുമാകാം.കഴിഞ്ഞ അഞ്ച് മാസങ്ങൾ കൊണ്ട് മുൻ എം.എൽ.എ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയല്ലാതെ നൂറ് രൂപയുടെയെങ്കിലും ഭരണാനുമതി ഈ നാടിന് വേണ്ടി നേടിയെടുക്കാൻ കഴിയാത്ത, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തിനെ വികസന കാര്യങ്ങളിലും, പദ്ധതി തുക ചിലവഴിക്കുന്നതിൽ കേരളത്തിൽ 14-ആം സ്‌ഥാനത്ത് എത്തിച്ച താങ്കളുടെ ഭരണ പാഠവം ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് ഈ കസറത്തെങ്കിൽ ആയിക്കോളൂ. പക്ഷേ ദുരന്ത സമയത്ത് ഒരു എം. എൽ.എ ഇത്രയും തരം താഴരുതായിരുന്നു.

ജനിച്ച നാൾ മുതൽ ഈ നാട് എന്റെ മനസ്സിന്റെ വികാരമാണ്. ഞാൻ കണ്ടതും,കേട്ടതും, വളർന്നതും പൂഞ്ഞാർ എന്ന വികാരത്തിന് ഒപ്പമാണ്. അത് മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgesebastian kulathunkalshon georgepunjar
News Summary - shon george against sebastian kulathunkal mla on facebook post
Next Story