കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
text_fieldsപെരിന്തൽമണ്ണ: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരകംപതി സ്വദേശി കാർത്തിക്(23) ആണ് പെരിന്തൽമണ്ണയിൽ മരിച്ചത്. ഏപ്രിൽ 29ന് വനപാതയിലൂടെ ഇയാൾ കോയമ്പത്തൂരിൽ നിന്ന് വീട്ടിലെത്തുകയായിരുന്നു.
വീട്ടുനിരീക്ഷണത്തിൽ തുടരുന്നതിനിടെ പനി ബാധിച്ചതിനെ തുടർന്ന് ചികിൽസ തേടുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിൽസക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കോണ്ടു പോകുന്നതിനിടെയാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇയാളുടെ കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമെ വിട്ടു നൽകു.
ഇയാളുടെ കുടുംബത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കോട്ടത്തറ ൈട്രബൽ ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
