Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ ഞെട്ടിക്കും ക്രൂരത; മകൻ അമ്മയെ നിരന്തരമായി ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി

text_fields
bookmark_border
ലഹരിക്കടിമയായ യുവാവിനെ അറസ്റ്റ് ചെയ്തു
ആലുവയിൽ ഞെട്ടിക്കും ക്രൂരത; മകൻ അമ്മയെ നിരന്തരമായി ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി
cancel

ആലുവ: ആലുവയിൽ മകൻ അമ്മയെ നിരന്തരമായി ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി. മകൻ ലഹരിക്കടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരാതിയുടെ അടിസ്ഥാനത്തിൽ 30കാരനായ മകനെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായി മകൻ ബലാത്സംഗം ചെയ്യുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

നിരന്തരമായി പീഡിപ്പിച്ചതോടെയാണ് മകനെതിരെ പരാതി നൽകിയതെന്ന് അമ്മ പറഞ്ഞു. മകൻ വീട്ടിൽ വരുന്ന ദിവസങ്ങളിൽ അമ്മയുടെ കരച്ചിൽ കേൾക്കാറുണ്ടെന്ന് അയൽക്കാരും പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ഇപ്പോൾ ഇത് അന്വേഷണഘട്ടത്തിലാണെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shocking cruelty in Aluva; Complaint alleges son repeatedly sexually assaulted mother
Next Story