Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ അപകടത്തിന്‍റെ...

ആലപ്പുഴ അപകടത്തിന്‍റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
ആലപ്പുഴ അപകടത്തിന്‍റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
cancel

അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ച അപകടത്തിന്‍റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച പുലർച്ച ഒന്നരക്കായിരുന്നു അപകടം. ഐ.എസ്.ആർ.ഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ ആലപ്പുഴ ഭാഗത്തേക്ക്​ വരികയായിരുന്നു.

ആന്ധ്രാപ്രദേശിൽ നിന്ന് കൊല്ലം ഭാഗത്തേക്ക്​ അരി കയറ്റിവന്ന ലോറിയിൽ നിയന്ത്രണംവിട്ട് കാർ​ ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ദിശമാറി ലോറിയി​ലേക്ക്​ ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലോറി ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായെന്നാണ് സൂചന. ​​കാർ ഇടിച്ചതിന് ശേഷം ലോറി മുന്നോട്ട് നീങ്ങുന്നത് സി.സി.ടി.വി വിഡിയോയിലുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ കുടുങ്ങിയ കാർ പൂർണമായും തകർന്നു. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിരുവന്തപുരം ആനാവൂർ ആലത്തൂർ മറ്റക്കുന്ന്​ യേശുദാസിന്‍റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിങ്കര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം മുട്ടട അഞ്ജനം ചാക്കോയുടെ മകൻ സുമോദ്​ (43), കൊല്ലം മൺട്രോത്തുരുത്ത് കിടപ്രാംനോർത്ത്​ അരുൺ നിവാസിൽ രാധാമണിയുടെ മകൻ അമൽ (28)എന്നിവരാണ് മരിച്ചത്.

സംഭവസ്ഥലത്ത്​ നാലു പേരും ഗുരുതര പരിക്കേറ്റ അമൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്​ മരിച്ചത്​. ആലപ്പുഴ, തകഴി യൂനിറ്റിൽ നിന്ന്​ ഫയർഫോഴ്​സും മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന്​ കാർ വെട്ടിപൊളിച്ചാണ്​ പരിക്കേറ്റവരെ പു​റത്തെത്തിച്ചത്​. ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ ​പൊലീസ് പിന്നീട്​ കസ്റ്റഡിയിലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha accident CCTV footage
News Summary - Shocking CCTV footage of Alappuzha accident
Next Story