Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു

text_fields
bookmark_border
ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു
cancel
camera_alt

ചെറുമുക്ക് ആമ്പൽ പാടത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സ്ഥലം കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ മായ തമ്പാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നു 

തിരൂരങ്ങാടി: ചെറുമുക്ക് ആമ്പൽ പാടത്തെ വയലിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരൻ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉന്നതതല സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചെറുമുക്ക് വെസ്റ്റിലെ എറപ്പറമ്പൻ ശിഹാബിന്റെ മകൻ ജുനൈദാണ് (14) കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെട്ടത്.

സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം അപകടം നടന്ന ചെറുമുക്ക് ആമ്പൽ പാടത്തെത്തിയത്. കോഴിക്കോട് ചീഫ് എൻജിനീയർ മായ തമ്പാൻ, കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജുമൈല ബീവി, തിരൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മനോജ്, മലപ്പുറം കലക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ മായ, വെന്നിയൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

അപകടത്തിന് കാരണമായ വൈദ്യുതി പോസ്റ്റ്, സ്റ്റേ വയർ, അനുബന്ധ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംഘം സൂക്ഷ്മമായി പരിശോധിച്ചു. സ്റ്റേ വയറിലേക്ക് വൈദ്യുതി പ്രവഹിക്കാനുണ്ടായ സാഹചര്യവും സുരക്ഷാ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നതുമടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തി.

പരിശോധനയുടെ വിശദമായ റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കുമെന്നും, മരിച്ച ജുനൈദിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രദേശത്തെ അപകടാവസ്ഥയിലുള്ള മറ്റ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും അടിയന്തരമായി പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, മരിച്ച ജുനൈദിന്റെ വീട് തിരൂർ ആർ.ഡി.ഒ അൻവർ സാദത്ത്, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവർ ഇന്നലെ സന്ദർശിച്ചു. ബന്ധുക്കളെ നേരിൽ കണ്ട ഇവർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shock incident: Chief engineer inspects site
Next Story