Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ നേട്ടങ്ങളുമായി ശോഭന
text_fieldsbookmark_border
പയ്യന്നൂർ: സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പയ്യന്നൂർ ഏഴിലോട് സ്വദേശി വി. ശോഭനക്ക് രണ്ട് സ്വർണ മെഡലുകളും ഒരു വെങ്കലവും ലഭിച്ചു.
തേഞ്ഞിപ്പലം കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ, ഷോട്ട് പുട്ട് എന്നിവയിലാണ് സ്വർണവും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി ഛത്തിസ്ഗഡിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.
പിലാത്തറയിലെ ചുമട്ടുതൊഴിലാളി പി.വി. രാജേഷിെൻറ ഭാര്യയായ ശോഭന സാമൂഹിക മേഖലയിലും സജീവമാണ്. സി.പി.എം ചാലിൽതോട്ടുകര സൗത്ത് ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡൻറും കൂടിയാണ്. മക്കൾ ആദിത്യ, അനന്യ.
Next Story

