Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശോഭ സുരേന്ദ്രന്‍റെ പരാതി; നന്ദകുമാറിനെ ചോദ്യംചെയ്തു

text_fields
bookmark_border
ശോഭ സുരേന്ദ്രന്‍റെ പരാതി; നന്ദകുമാറിനെ ചോദ്യംചെയ്തു
cancel

അമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പരാതിയിൽ ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായി. സ്ത്രീത്വത്തെ അപമാനിക്കുംവിധത്തിൽ ചാനലിലൂടെ അപകീർത്തികരമായി സംസാരിച്ചു എന്നതായിരുന്നു ഡി.ജി.പിക്ക്​ നൽകിയ പരാതി.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിന് ഐ.പി.സി 509 വകുപ്പുപ്രകാരമാണ്​ കേസ്​. വിശദ മൊഴിയെടുത്തശേഷം നന്ദകുമാറിനെ വിട്ടയച്ചു.

2016ൽ ബി.ജെ.പി വിട്ട് വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാവാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചെന്നും എന്നാൽ, ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാൽ നടന്നില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shobha Surendran's complaint; TG Nandakumar questioned
Next Story