ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
"ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കും. അവരോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരെ വിളിച്ച് സംസാരിച്ചതാണ്. ബി.ജെ.പിക്ക് അകത്ത് ഒരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല," സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രനും താനും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും മാധ്യമപ്രവര്‍ത്തകരുണ്ടാക്കുന്ന കഥകൾക്ക് 24 മണിക്കൂര്‍ പോലും ആയുസില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.